‘ഇത്‌ പുതിയ ഭാരതം, വികസനം സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചുകൊണ്ട് ആവരുത്’ – വന്ദേഭാരതിൽ ആദ്യയാത്രയുമായി നടൻ വിവേക് ഗോപൻ

വന്ദേഭാരത് എക്സ് പ്രസ് കേരളത്തിന്റെ ട്രാക്കിൽ ഓടി തുടങ്ങിയപ്പോൾ സാക്ഷികളാകാനും വികസനത്തിന്റെ പുതിയ അധ്യായത്തിൽ പങ്കാളികളാകാനും നിരവധി പേരാണ് എത്തിയത്. സമൂഹത്തിന്റെ നാനാതുറയിൽ നിന്ന് നിരവധി പേരാണ് വന്ദേഭാരതിന്റെ ആദ്യയാത്രയിൽ പങ്കാളികളാകാൻ എത്തിയത്. രാഷ്ട്രീയക്കാർ, സാമൂഹ്യപ്രവർത്തകർ, ഇൻഫ്ലുവൻസേഴ്സ്, അഭിനേതാക്കൾ, കുട്ടികൾ തുടങ്ങി നിരവധി ആളുകൾ വന്ദേ ഭാരതിന്റെ ആദ്യയാത്രയിൽ പങ്കാളികളായി.

നടൻ വിവേക് ഗോപനും വന്ദേ ഭാരതിന്റെ ആദ്യയാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥി ആയിരുന്നു. ട്രയിനിൽ കയറിയ ചിത്രങ്ങളും മറ്റും പങ്കുവെച്ച് കൊണ്ട് വിവേക് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ജീവിതത്തിന്റെ യാത്രയിൽ എന്നും “ഓർമ്മിക്കാൻ ഒരു യാത്ര കൂടി”. വികസനത്തിന്റെ യാത്ര.ഭാരത എഞ്ചിനീയർമാർ നിർമിച്ച MADE IN INDIA ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത്‌ പുതിയ ഭാരതം. വികസനത്തെ ആരും എതിർക്കുന്നില്ല, അത് പക്ഷേ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്. VANDE BHARATHAM’ – എന്നാണ് വിവേക് ഗോപൻ കുറിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago