കഴിഞ്ഞയിടെ റിലീസ് ആയ രണ്ട് ചിത്രങ്ങളിലൂടെ തന്റെ അഭിനയജീവിതത്തിലെ പുതിയ പടവുകൾ കയറിയിരിക്കുകയാണ് നടി അതിഥി രവി. മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ട്വൽതത് മാൻ, സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ചിത്രം പത്താം വളവ് എന്നതാണ് അതിഥി രവിയുടേതായി അവസാനമായി റിലീസ് ചെയ്ത രണ്ട് സിനിമകൾ. മികച്ച അഭിപ്രായമാണ് രണ്ട് സിനിമകൾക്കും ലഭിച്ചിരിക്കുന്നത്. ഏതായാലും അഭിനയിച്ച രണ്ടു സിനിമകളും വിജയിച്ചതിന്റെ സന്തോഷത്തിൽ മനസു തുറന്നിരിക്കുകയാണ് താരം. സിനിമ മേഖലയിൽ താൻ നേരിടുന്ന വിജയ പരാജയങ്ങളെക്കുറിച്ച് താരം തുറന്ന് സംസാരിച്ചു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അതിഥി രവി ഇങ്ങനെ പറഞ്ഞത്.
സിനിമയിൽ അപ്സ് ആൻഡ് ഡൗൺസ് ഉണ്ടാകുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും എങ്കിൽ മാത്രമേ ലൈവ് ആകുകയുള്ളൂവെന്നും അതിഥി പറഞ്ഞു. തന്റെ ആദ്യത്തെ സിനിമ ഒരു തിയറ്റർ ഹിറ്റ് ആയിരുന്നില്ല. എന്താണ് വിജയമെന്ന് താൻ കണ്ടിട്ടില്ല. തോൽവി ഞാൻ കണ്ടിട്ടുണ്ടെന്നും അതിഥി പറഞ്ഞു. കുത്തനെ പോകുന്ന ഗ്രാഫ് അല്ലായിരുന്നു തന്റേതെന്നും ഇപ്പോഴും അപ്സ് ആൻഡ് ഡൗൺസ് സ്വീകരിക്കാൻ അറിയാവുന്ന ആളാണ് താനെന്നും അതിഥി പറഞ്ഞു. അതു തന്നെയാണ് ഇഷ്ടം. ബാക്ക് ടു ബാക്ക് ഹിറ്റ് മാത്രമേ ഉള്ളൂ എന്നതിനോട് പേഴ്സനലി വലിയ താൽപര്യമില്ലെന്നും അങ്ങനെ പോകുമ്പോൾ ഒരു ചെറിയ ഡൗൺ പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന കാലഘട്ടമാണ് ഇതെന്നും അതിഥി പറഞ്ഞു.
പല സിനിമകളും പറഞ്ഞത് പിന്നീട് മാറ്റിയിട്ടുണ്ടെന്ന് അതിഥി പറഞ്ഞു. പരസ്യചിത്രങ്ങളുടെ ഫീൽഡിൽ പറഞ്ഞുവെച്ച പരസ്യമൊക്കെ തലേദിവസം വിളിച്ച് മാറ്റിയിട്ടുണ്ട്. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് പോയ് കൊണ്ടിരിക്കുന്ന സമയത്ത് അതിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് തന്നെയാണ് താൻ സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ടു തന്നെ ഒരു പടം ഇല്ല എന്ന് തന്നോട് പറഞ്ഞാലും താൻ ഓക്കെ ആണെന്നും അതിഥി പറഞ്ഞു. അമിത പ്രതീക്ഷ വെക്കാതെ ഈ ഫീൽഡിലേക്ക് വന്നാൽ ഒരു പ്രശ്നവുമില്ലെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…