നീണ്ട ഇടവേളയ്ക്ക് ശേഷം നടി അഹാന കൃഷ്ണ നായികയായി എത്തിയ ചിത്രം അടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്കൊപ്പം സിനിമ കാണാൻ അഹാനയും തിയറ്ററിൽ എത്തി. സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷകർക്കു മുമ്പിലേക്ക് എത്തിയ അഹാന സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
സിനിമ ഇഷ്ടപ്പെട്ടോ എന്ന ചോദ്യവുമായി എത്തിയ അഹാനയോട് ഇഷ്ടപ്പെട്ടു എന്ന മറുപടിയാണ് പ്രേക്ഷകർ നൽകിയത്. ശരിക്കും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ സിനിമയുടെ അവസാനം അടിപൊളി ആയിരുന്നു എന്ന് ഒരു പ്രേക്ഷക പറഞ്ഞു. ‘തന്റെ ചിരി ആയിരുന്നെന്ന് തോന്നുന്നു കേട്ടത്’ എന്ന മറുപടി അഹാന നൽകിയത് തിയറ്ററിൽ ചിരി പടർത്തി. ഇത്രയും പേരെ ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷമെന്ന് പറഞ്ഞ അഹാന പടം ഇഷ്ടപ്പെട്ടാൽ സിനിമ അടുപ്പമുള്ള ആൾക്കാരോട് സിനിമ കാണാൻ പറയണമെന്നും പറഞ്ഞു. ഇത് ഒരു ചെറിയ സിനിമ ആണെന്നും കൂടുതൽ ആൾക്കാർ വന്ന് കാണുമ്പോൾ ആണ് സിനിമ വിജയിക്കുകയെന്നും അഹാന പറഞ്ഞു. നാച്വറൽ ആക്ടിംഗ് ആയിരുന്നെന്നും ആർട്ടിഫിഷ്യാലിറ്റി ഒട്ടുമില്ലായിരുന്നെന്നും ആയിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്. അതേസമയം സിനിമയിലെ ഇഷ്ടപ്പെട്ട സീനിനെക്കുറിച്ച് ഒരു പ്രേക്ഷക പറയുകയും ചെയ്തു. ഷൈൻ ടോം ചാക്കോ നായകനായി എത്തിയ ചിത്രം വിഷു റിലീസ് ആയാണ് തിയറ്ററുകളിലേക്ക് എത്തിയത്.
ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അടി’. അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്, നിര്‍മ്മാണം : ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട് : സുബാഷ് കരുണ്‍, ചീഫ് അസ്സോസിയേറ്റ് : സുനില്‍ കര്യാട്ടുകര, ലിറിക്സ് : അന്‍വര്‍ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനര്‍ : ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ :സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : വിനോഷ് കൈമള്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അനൂപ് സുന്ദരം, വി.എഫ്.എക്‌സ് ആന്‍ഡ് ടൈറ്റില്‍ : സഞ്ജു ടോം ജോര്‍ജ്, സ്റ്റില്‍സ് : റിഷാദ് മുഹമ്മദ് ,ഡിസൈന്‍ : ഓള്‍ഡ് മങ്ങ്‌സ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…