തിരുവനന്തപുരം: നടി അഹാന കൃഷ്ണ സംവിധായിക ആകുന്നു. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്. ‘തോന്നല്’ എന്നാണ് അഹാനയുടെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ അഹാന പങ്കുവെച്ചിരുന്നു. ‘സംവിധാനം – അഹാന കൃഷ്ണ, സംഗീതം – ഗോവിന്ദ് വസന്ത’ എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച താരം തന്റെ പിറന്നാൾ ദിനത്തിൽ തന്നെ ആദ്യസംവിധാന സംരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുകയായിരുന്നു.
തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിക്കുന്നത്. ആറു മാസം മുമ്പ് മനസിൽ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് സ്വയം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് സോഷ്യൽ മീഡിയയിലെ കുറിപ്പ്. ഒക്ടോബർ 30ന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ സംഗീത് ഗോവിന്ദ് വസന്ത, ഛായാഗ്രഹണം – നിമിഷ് രവി എന്നിവരാണ്.
രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസി’ലെ ‘അഞ്ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആയിരുന്നു അഹാന വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം സാമ്പത്തികവിജയം നേടിയില്ലെങ്കിലും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അഹാനയുടെ പുതിയ സിനിമകൾ അടി, നാൻസി റാണി തുടങ്ങിയവയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നിർമാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അടി’. ഇതിലാണ് അഹാന അവസാനമായി അഭിനയിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…