സിനിമയിലേക്കുള്ള നടി അഹാനയുടെ വരവ് നെപ്പോട്ടിസത്തിന്റെ ഭാഗമാണെന്ന് വിമർശനം ഉയർന്നിരുന്നു. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്നാണ് അഹാന സിനിമയിലേക്ക് എത്തിയത്. കരിയറിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂ. എന്നാൽ, അഹാന സിനിമയിലേക്ക് എത്തിയത് നെപ്പോട്ടിസത്തിന്റെ ഭാഗമാണെന്ന് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് അഹാന ഇപ്പോൾ.
‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഹാന തന്റെ പുതിയ വെബ് സീരീസിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഹാന ഇത്തരത്തിലുള്ള വിമർശനങ്ങളോട് പ്രതികരിച്ചത്. താൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലേക്ക് എവിടെ നിന്നല്ലാതെ എത്തിയതാണെന്ന് അഹാന പറയുന്നു. രാജീവ് രവി തന്റെ അച്ഛന്റെ സുഹൃത്തോ ആരുമല്ലെന്നും അവർ അല്ലാതെ തന്നെ തേടിവരികയായിരുന്നെന്നും എന്നാണ് അഹാന പറഞ്ഞത്. രാജീവ് രവി ഗീതു മോഹൻദാസിന്റെ ഭർത്താവ് ആണ് എന്നതിനപ്പുറം മറ്റൊന്നും തനിക്ക് അറിയില്ലായിരുന്നെന്നും അഹാന കൃഷ്ണ പറഞ്ഞു.
അദ്ദേഹം തന്റെ അച്ഛന്റെ കൂട്ടുകാരനോ അച്ഛൻ പോയി ചോദിക്കുകയോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നും ആ സിനിമയിലേക്ക് തന്നെ വിളിച്ചത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും അഹാന പറഞ്ഞു. വലിയ റോൾ ഒന്നുമല്ലാത്തതിനാൽ തിരുവനന്തപുരത്ത് തന്നെയുള്ള താരങ്ങളുടെ മക്കളെ തേടി വന്നതാകും എന്നാണ് താൻ കരുതുന്നത്. വീടിന്റെ തൊട്ടപ്പുറത്ത് ആയിരുന്നു ഷൂട്ടെന്നും ഷൂട്ടിന് പോയിക്കൊണ്ടിരുന്നത് രാവിലെ സ്കൂളിൽ പോകുന്ന പോലെയായിരുന്നെന്നും അഹാന പറഞ്ഞു. രാജീവ് രവി സാർ വീട്ടിൽ വന്നത് വിശ്വസിക്കാൻ പോലും പറ്റുന്നില്ലെന്നും അന്ന് എല്ലാവരും നിർബന്ധിച്ചാണ് ആദ്യസിനിമ സംഭവിച്ചതെന്നും അഹാന പറഞ്ഞു. അവർ തന്റെ കുടുംബസുഹൃത്തുക്കൾ അല്ലെന്നും അത്രയും പവർ ഉണ്ടായിരുന്നെങ്കിൽ ഈ എട്ടു വർഷത്തിനുള്ളിൽ താൻ എത്ര പടം ചെയ്തേനെയെന്നും അഹാന ചോദിച്ചു. തനിക്ക് ഒരു അവാർഡ് പോലും കിട്ടിയിട്ടില്ലെന്നും അഹാന പറഞ്ഞു. സ്റ്റീവ് ലോപ്പസിന് ശേഷമാണ് തനിക്ക് അഭിനയത്തോട് താൽപര്യം തോന്നി തുടങ്ങിയതെന്നും അഹാന പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…