‘മേനിപ്രദർശനം കൊണ്ട് ഫീൽഡിൽ പിടിച്ചുനിൽക്കുന്ന നടിമാർക്കിടയിൽ നാട്യം കൊണ്ട് വിസ്മയിപ്പിച്ച പെണ്ണ്’ – തന്നെക്കുറിച്ച് എഴുതിയ പോസ്റ്റ് പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. കുമാരി സിനിമയാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. കുമാരി റിലീസ് ചെയ്തതിനു പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനയം കൊണ്ട് ഐശ്വര്യ ലക്ഷ്മി ദിനം പ്രതി നമ്മളെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

ഒരു ആരാധകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു, ശരീരത്തിലെ മാംസപ്രദർശനം കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്ന (ഉദ്ഘാടന, ഇൻസ്റ്റഗ്രാം) നടിമാർക്കിടയിൽ ഇന്ന് നാട്യം കൊണ്ട് വിസ്മയിപ്പിച്ച ഒരുവളെ കണ്ടു, ഇതാണ് പെണ്ണ് – എന്നായിരുന്നു ഒരു ആരാധകൻ കുമാരിയിലെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഐശ്വര്യ ലക്ഷ്മി ഈ പോസ്റ്റ് തന്റെ സ്റ്റോറിയാക്കുകയും ചെയ്തിരുന്നു. ഏതായാലും മികച്ച അഭിപ്രായമാണ് ഐശ്വര്യ ലക്ഷ്മിയുടെ കുമാരിക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

രണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കുമാരി. ഫ്രഷ് ലൈം സോഡാസ്, ബിഗ് ജെ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജിന്‍സ് വര്‍ഗീസിന്റെതാണ് ബിഗ് ജെ എന്റര്‍ടൈന്‍മെന്റ്‌സ്. ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, ജിജു ജോണ്‍ എന്നിവരാണ് ‘ഫ്രെഷ് ലൈം സോഡാസി’ന്റെ സാരഥികള്‍. ലൈന്‍ പ്രൊഡ്യൂസര്‍ -ഹാരീസ് ദേശം, സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിവേക് വിനയരാജ്, പിആര്‍ഒ- എസ് ദിനേശ്, മീഡിയ മാര്‍ക്കറ്റിംഗ്-ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago