‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മായാനദിയിലെ അപ്പുവായി എത്തിയും വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലെ പൗർണമി ആയി എത്തിയും മലയാളികളുടെ പ്രിയനടിയായി മാറി താരം. മായാനദിയിലെ കഥാപാത്രം പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് ഐശ്വര്യയ്ക്ക് നേടിക്കൊടുത്തത്. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും സജീവമാകാൻ ഒരുങ്ങുകയാണ് താരം.
താരത്തിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന അടുത്ത ചിത്രം മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവനാ’ണ്. തെലുങ്കിലെ ഐശ്വര്യയുടെ അരങ്ങേറ്റ ചിത്രമായ ഗോഡ്സേയും അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുന്ന ഐശ്വര്യയുടെ വീഡിയോ ആണ്. സിനിമയിൽ എത്തുന്നതിനു മുമ്പ് ഏതെങ്കിലും നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘പൃഥ്വിരാജിനോട്’ എന്നായിരുന്നു നടിയുടെ മറുപടി. അതേസമയം, ആ നടന്റെ പേരിൽ തന്നെ വിഷമിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
പണ്ട് ഒരിക്കൽ ഒരു പോസ്‌റ്റിനു താഴെ താൻ നൽകിയ ഒരു കമന്റ് പൊങ്ങിവന്നതാണ് സംഭവം. രാജപ്പൻ എന്നെഴുതിയ ഒന്ന് ആയിരുന്നു പൊങ്ങിവന്നത്. ആക്ടർ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് താനും അതേറ്റുപിടിച്ചിട്ടുണ്ടെന്നും സംഭവത്തിൽ താൻ പിന്നീട് മാപ്പ് പറഞ്ഞെന്നും ഐശ്വര്യ ലക്ഷ്മി കുറിച്ചു. അന്ന് അങ്ങനെയൊക്കെ എഴുതിയതിൽ പിന്നീട് വലിയ വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയിൽ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ആ പോസ്റ്റ് താൻ മാറ്റിയെന്നും ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയിൽ താൻ ഒന്നും ചെയ്യില്ലെന്നും നടി വ്യക്തമാക്കി. സഹതാരങ്ങളോട് പ്രണയം തോന്നിയിട്ടില്ലെന്നും ജീവിതത്തിൽ റിഗ്രറ്റ് ചെയ്ത അവസരം ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ അഭിമുഖത്തിൽ വ്യക്തമാക്കി. മലയാളികൾ സ്മാർട്ടാണെന്നും ക്രിട്ടിക്കലാണെന്നും ഐശ്വര്യ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…