ബന്ധുവിന്റെ വിവാഹത്തില്‍ തിളങ്ങി നടി അമല പോള്‍. മഞ്ഞ സാല്‍വാറില്‍ അതിമനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. സിംപിള്‍ മേക്കപ്പാണ് ഹൈലൈറ്റ്. ബന്ധുവായ റെയ്ച്ചലിന്റെ വിവാഹത്തിനാണ് താരം തിളങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങുകള്‍ നടന്നത്. എറണാകുളം മരട് സ്വദേശിയായ സിബിന്‍ സെബാസ്റ്റ്യനാണ് വരന്‍.
‘എന്റെ കുഞ്ഞനുജത്തി വളര്‍ന്നു കഴിഞ്ഞു. അവളുടെ ജീവിതത്തിന്റെ അടുത്തഘട്ടം ഏറെ അഭിമാനത്തോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്. റെയ്ച്ചലിന്റെ വരന്‍ സിബിന്‍ എന്റെ അടുത്ത സുഹൃത്തായ റിച്ചാര്‍ഡിന്റെ സഹോദരനാണ്. അതെനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു’, അമല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിവേക് സംവിധാനം ചെയ്ത ടീച്ചര്‍ ആണ് അമലയുടേതായി ഒചുവില്‍ പുറത്തിറങ്ങിയ ചിത്രം. ദേവിക എന്ന അധ്യാപികയുടെ വേഷത്തിലാണ് താരം എത്തിയത്. ഹക്കീമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അമലയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ടീച്ചറിലെ ദേവിക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…