Categories: Celebrities

വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു, തനിക്ക് പകരമാണ് കാവ്യ മാധവന്‍ ദിലീപിന്റെ നായികയായതെന്നും നടി അമ്പിളി

കുടുംബപ്രേക്ഷകരുടെ ഇഷ്ട ചിത്രമായിരുന്നു ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയ മീനത്തില്‍ താലികെട്ട്. ഓമനക്കുട്ടന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന അമ്പിളിയായിരുന്നു ദിലീപിന്റെ സഹോദരിയായി എത്തിയത്. ‘വാത്സല്യ’ത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അമ്പിളി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. പിന്നീട് നായികയായി വരുമെന്ന് കരുതിയെങ്കിലും അമ്പിളിയെ പിന്നീട് കണ്ടില്ല. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമ്പിളി.

ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന്‍ എപ്പോഴും പറയുമായിരുന്നു. വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. അന്ന് വേണ്ടെന്ന് വെച്ച റോളിലേക്ക് പിന്നീട് കാവ്യ മാധവന്‍ എത്തുകയായിരുന്നു. ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് എനിക്ക് മുടിയില്ല. ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു. ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്‌കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒന്‍പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ മരണം.

അതിനു ശേഷം എന്നെ ഷൂട്ടിങ്ങിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി. അമ്മ ടീച്ചറും, സഹോദരന്‍ പഠിക്കുകയാണ്. ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. ഞാന്‍ ചെറിയ കുട്ടി ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും സാധിക്കില്ല. അങ്ങനെ അത് നിന്നു പോയി. മീനത്തില്‍ താലികെട്ടില്‍ ദിലീപേട്ടന്റെ കഥാപാത്രത്തിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ശേഷം കാണാന്‍ പോവുന്നൊരു രംഗമുണ്ട്. അന്നേരം താന്‍ ശരിക്കും കരഞ്ഞെന്ന് അമ്പിളി പറയുന്നു. തിലകന്‍ ചേട്ടന്‍ പറഞ്ഞത് ഞാനവിടെ കാണിക്കുകയായിരുന്നു. പിന്നെ എന്റെ ചേട്ടനുമായി എങ്ങനെയാണ് അങ്ങനെ തന്നെ എന്നെയും കണ്ടാല്‍ മതി എന്ന് പറഞ്ഞ് ദിലീപേട്ടന്‍ ഓരോ സീനിലും പിന്തുണ തന്നു. കഴിവുള്ള ആര്‍ട്ടിസ്റ്റ് കൂടെ ഉണ്ടെങ്കില്‍ ഓരോ സീനും ഡെവലപ് ചെയ്ത് പോകാന്‍ പറ്റുമെന്ന് മനസിലായി. ഇനിയും അവസരം കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കാനാണ് അമ്പിളിയുടെ താല്‍പര്യം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago