മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. കേരളത്തില്‍ 40 കോടി രൂപയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുമ്പോള്‍ ചിത്രത്തിലെ ശ്രദ്ധേയമായ പറുദീസ ഗാനത്തെക്കുറിച്ചും നടന്‍ ശ്രീനാഥ് ഭാസിയുമായുള്ള ഇന്റിമേറ്റ് സീനിനെപ്പറ്റിയുമെല്ലാം മനസു തുറക്കുകയാണ് ചിത്രത്തില്‍ റേച്ചല്‍ ആയി എത്തിയ അനഘ.
താന്‍ ഒരുപാട് ആസ്വദിച്ചാണ് പറുദീസ ഗാനം ചെയ്തതെന്ന് അനഘ പറയുന്നു. ആളുകള്‍ക്ക് അത് കണക്ടാകുമെന്ന് ഉറപ്പായിരുന്നു. ആ സോംഗ് വളരെയധികം അഡിക്ടീവാണ്. പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും വീണ്ടും വീണ്ടും കേള്‍ക്കാനുള്ള ടെന്‍ഡന്‍സി ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാലും ആ പാട്ട് കേള്‍ക്കുമായിരുന്നു. വിഷ്വല്‍സ് ഇറങ്ങിയ ശേഷം നിരവധി തവണ ആ ഗാനം കണ്ടിരുന്നുവെന്നും അനഘ പറഞ്ഞു.
ശ്രീനാഥ് ഭാസിയുമായുള്ള ഇന്റിമേറ്റ് സീനിനെക്കുറിച്ചും അനഘ പറഞ്ഞു. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് താന്‍ വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് ഉറപ്പായിരുന്നു. ഇത് ജോലിയുടെ ഭാഗമാണെന്നും അനഘ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…