സമൂഹമാധ്യമങ്ങളിലെ അധിക്ഷേപ കമന്റുകൾക്ക് എതിരെ തുറന്നടിച്ച് തെലുങ്കു താരം അനസൂയ ഭരദ്വാജ്. തന്നെ ആന്റി എന്ന് വിളിച്ച് അധിക്ഷേപിച്ച് കമന്റിടുന്നവർക്ക് എതിരെയാണ് രൂക്ഷ വിമർശനവുമായി അനസൂയ രംഗത്തെത്തിയത്. നടിക്കെതിരെ ഇത്തരത്തിൽ സൈബർ ആക്രമണവുമായി എത്തിയിരിക്കുന്നത് നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ്. ഇത്തരത്തിൽ സമൂഹമാധ്യമത്തിലൂടെ തന്നെ അധിക്ഷേപിക്കുന്നവരുടെ കമന്റിന്റെ സ്ക്രീൻ ഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് താരം വ്യക്തമാക്കി.
വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവെച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്. തന്നെ ആന്റി എന്ന് വിളിക്കുന്നത് പ്രായത്തെ അപമാനിച്ചാണെന്നും ഇതിലേക്ക് തന്റെ കുടുംബത്തെ കൂടെ വലിച്ചിഴയ്ക്കുകയാണെന്നും അനസൂയ പറഞ്ഞു. അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. ന്യായമായ ഒരു കാരണമില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്നും ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും ട്വീറ്റുകളിൽ അനസൂയ വ്യക്തമാക്കുന്നു. തന്നെ അധിക്ഷേപിക്കുന്ന ഓരോ അക്കൗണ്ടിന്റെയും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുമെന്ന് വ്യക്തമാക്കിയ താരം ഇത് തന്റെ അവസാനത്തെ മുന്നറിയിപ്പാണെന്നും വ്യക്തമാക്കുന്നു. മോശം കമന്റിടുന്നവർ അത് ചെയ്തതിനെ ഓർത്ത് ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്നും അനസൂയ വ്യക്തമാക്കി.
സ്റ്റോപ്പ് ഏജ് ഷെയിമിംഗ് എന്ന ഹാഷ് ടാഗോടെയാണ് തനിക്കെതിരെയുള്ള ട്വീറ്റുകൾ അനസൂയ പോസ്റ്റ് ചെയ്തത്. തന്റെ ട്വീറ്റിന് താഴെ വന്ന കമന്റുകളാണ് അവർ പങ്കുവെച്ചത്. സ്റ്റേ നോ ടു ഓൺലൈൻ അബ്യൂസ് എന്ന ഹാഷ് ടാഗിൽ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ സാധാരണമല്ലേ എന്നു കരുതി അവഗണിച്ചു മുമ്പോട്ടു പോകുന്നത് ശരിയല്ലെന്നും സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശമാകും സമൂഹത്തിന് നൽകുകയെന്നും അനസൂയ പ്രതികരിച്ചു. 37കാരിയായ അനസൂയയാണ് ഭീഷ്മപർവത്തിൽ മമ്മൂട്ടിയുടെ നായിക കഥാപാത്രമായിരുന്ന ആലീസിനെ അവതരിപ്പിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…