നടി മഞ്ജു വാര്യർ നായികയായി എത്തിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ അഭിനയലോകത്തേക്ക് എത്തിയത്. 2019ൽ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘സൂപ്പർ ശരണ്യ’ ആയിരുന്നു. ഗിരീഷ് എ ഡി തന്നെ ആയിരുന്നു ഈ സിനിമയുടെയും സംവിധായകൻ. തിയറ്ററുകളിൽ മികച്ച വരവേൽപ്പ് ലഭിച്ച ചിത്രത്തിന് ഒ ടി ടിയിൽ റിലീസ് ചെയ്തപ്പോഴും വൻ സ്വീകരണമാണ് ലഭിച്ചത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. യുവ മനസുകളിൽ സൂപ്പർ ശരണ്യയായി കുടിയേറിയ അനശ്വര രാജൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.
വെളുത്ത നിറമുള്ള നീളൻ പാവാടയും പർപ്പിൾ നിറമുള്ള ബ്ലൗസും അണിഞ്ഞുള്ള ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വെള്ള നിറമുള്ള പാവാടയുടെ താഴെ പൂക്കളുടെ ഡിസൈനുകളും ഉണ്ട്. കഴുത്തിനോട് ചേർന്നു കിടക്കുന്ന മാലയും ഹെയർ സ്റ്റൈലും ചിത്രത്തിന്റെ ഭംഗി വർദ്ധിപ്പിച്ചിട്ടുണ്ട്. ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. അനുഷ റെജിയാണ് സ്റ്റൈലിംഗ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗായിക സിതാര കൃഷ്ണകുമാർ ‘വൗ’ എന്നാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്സിൽ കുറിച്ചത്. ‘സൂപ്പർ ശരണ്യ’, ‘ജൂനിയർ സാമന്ത’, ‘വളരെ നല്ല പെൺകുട്ടി’, ‘വൗ സൂപ്പർ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഫോട്ടോഷൂട്ടിന്റെ വീഡിയോയും അനശ്വര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
2017ലാണ് അനശ്വര ആദ്യമായി സിനിമയിൽ അഭിനയിച്ചത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ അനശ്വര ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കെ കെ രാജീവ് ഒരുക്കിയ എവിടെ, കാവ്യ പ്രകാശ് ഒരുക്കിയ വാങ്ക് എന്നി ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടയിൽ ഒരു തമിഴ് സിനിമയിലും താരം അഭിനയിച്ചു. എം ശരവണൻ സംവിധാനം ചെയ്ത ചിത്രമായ ‘റാഞ്ചി’ യിൽ സുസ്മിത എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ അനശ്വര രാജൻ 2017 മുതൽ സിനിമയിൽ സജീവമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…