നീളൻ പാവാടയും ബ്ലൗസും അണിഞ്ഞ് സുന്ദരിയായി അനശ്വര രാജൻ; ‘വൗ’ വിളിച്ച് സിതാര കൃഷ്ണകുമാർ

നടി മഞ്ജു വാര്യർ നായികയായി എത്തിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ അഭിനയലോകത്തേക്ക് എത്തിയത്. 2019ൽ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘സൂപ്പർ ശരണ്യ’ ആയിരുന്നു. ഗിരീഷ് എ ഡി തന്നെ ആയിരുന്നു ഈ സിനിമയുടെയും സംവിധായകൻ. തിയറ്ററുകളിൽ മികച്ച വരവേൽപ്പ് ലഭിച്ച ചിത്രത്തിന് ഒ ടി ടിയിൽ റിലീസ് ചെയ്തപ്പോഴും വൻ സ്വീകരണമാണ് ലഭിച്ചത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. യുവ മനസുകളിൽ സൂപ്പർ ശരണ്യയായി കുടിയേറിയ അനശ്വര രാജൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

വെളുത്ത നിറമുള്ള നീളൻ പാവാടയും പർപ്പിൾ നിറമുള്ള ബ്ലൗസും അണിഞ്ഞുള്ള ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വെള്ള നിറമുള്ള പാവാടയുടെ താഴെ പൂക്കളുടെ ഡിസൈനുകളും ഉണ്ട്. കഴുത്തിനോട് ചേർന്നു കിടക്കുന്ന മാലയും ഹെയർ സ്റ്റൈലും ചിത്രത്തിന്റെ ഭംഗി വർദ്ധിപ്പിച്ചിട്ടുണ്ട്. ജിക്സൺ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. അനുഷ റെജിയാണ് സ്റ്റൈലിംഗ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗായിക സിതാര കൃഷ്ണകുമാർ ‘വൗ’ എന്നാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ബോക്സിൽ കുറിച്ചത്. ‘സൂപ്പർ ശരണ്യ’, ‘ജൂനിയർ സാമന്ത’, ‘വളരെ നല്ല പെൺകുട്ടി’, ‘വൗ സൂപ്പർ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഫോട്ടോഷൂട്ടിന്റെ വീഡിയോയും അനശ്വര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

 

2017ലാണ് അനശ്വര ആദ്യമായി സിനിമയിൽ അഭിനയിച്ചത്. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ അനശ്വര ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കെ കെ രാജീവ് ഒരുക്കിയ എവിടെ, കാവ്യ പ്രകാശ് ഒരുക്കിയ വാങ്ക് എന്നി ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനിടയിൽ ഒരു തമിഴ് സിനിമയിലും താരം അഭിനയിച്ചു. എം ശരവണൻ സംവിധാനം ചെയ്ത ചിത്രമായ ‘റാഞ്ചി’ യിൽ സുസ്മിത എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ അനശ്വര രാജൻ 2017 മുതൽ സിനിമയിൽ സജീവമാണ്.

 

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

7 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago