Categories: NewsTamil

തമിഴ്‌നാട് സർക്കാർ ഒന്നിനും കൊള്ളില്ല..! തന്നെ മുഖ്യമന്ത്രിയാക്കുവാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മീര മിഥുൻ

നടിയും ‘സ്വയം പ്രഖ്യാപിത മോഡലെ’ന്ന് തമിഴകത്ത് അറിയപ്പെടുന്ന താരമാണ് മീര മിഥുൻ. നിരവധി വിവാദങ്ങളിലൂടെയും കുപ്രസിദ്ധയാണ് മീര. ബിഗ് ബോസ് തമിഴ് സീസൺ 3ലെ വിവാദ മത്സരാർഥികളിൽ ഒരാൾ കൂടിയാണ് മീര. 2016ൽ മിസ് സൗത്ത് ഇന്ത്യ പട്ടം കരസ്ഥമാക്കിയ മീരയിൽ നിന്നും താരത്തിന്റെ വഞ്ചനാപരമായ പ്രവർത്തികളെ തുടർന്ന് ആ പട്ടം തിരികെ എടുത്തിരുന്നു.

സെലിബ്രിറ്റികളേയും രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിച്ചു കൊണ്ടുള്ള ട്വീറ്റുകൾ കൊണ്ടും മീര പ്രശസ്തയാണ്. ഇപ്പോൾ തമിഴ് നാട് സർക്കാരിനെതിരെ മീര നടത്തിയ ട്വീറ്റാണ് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. തമിഴ്‌നാട് സർക്കാർ ഒട്ടും യോഗ്യത ഇല്ലാത്തതാണെന്നും തന്നെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം.

ഒരു യോഗ്യതയുമില്ലാത്ത സർക്കാർ. തമിഴ്‌നാട് നശിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി തമിഴ്‌നാട് സർക്കാരിനെ പിരിച്ചുവിടണം. ഒരു ഓർഡിനൻസ് പുറത്തിറക്കി എന്നെ മുഖ്യമന്ത്രിയാക്കുക. ഒരു ആഴ്ചക്കുള്ളിൽ തന്നെ എല്ലാം നിയന്ത്രണ വിധേയമാക്കും, ആളുകളുടെ ജീവൻ രക്ഷിക്കും, ഒരു മാസത്തിനുള്ളിൽ എല്ലാ ക്രിമിനൽസും ജയിലിനകത്ത് ആയിരിക്കും, മൂന്ന് മാസങ്ങൾക്കുള്ളിൽ തമിഴ്‌നാട് അഴിമതി രഹിതമാക്കും, ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ സാമ്പത്തിക രംഗം ശക്തിപ്പെടുത്തും.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago