ബേബി അഞ്ജുവായി എത്തി പിന്നീട് മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അഞ്ജു. ബാലതാരത്തിൽ നിന്ന് പെട്ടെന്ന് ആയിരുന്നു നായികയായുള്ള അഞ്ജുവിന്റെ മാറ്റം. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നായികനിരയിൽ സജീവമായിട്ട് ഉണ്ടായിരുന്ന താരം ഒരു സുപ്രഭാതത്തിൽ സിനിമകൾ വിട്ട് മിനിസ്ക്രീനിലേക്ക് മാറി. എന്നാൽ, അഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാകട്ടെ സിനിമയിലും സീരീയലിലും സംഭവിക്കാത്ത കാര്യങ്ങളായിരുന്നു. അച്ഛനേക്കാൾ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കേണ്ടി വരിക, അയാളുടെ നാലാം ഭാര്യയാണ് താനെന്ന് ഗർഭിണിയായതിന് ശേഷം അറിയുക, തന്നേക്കാൾ പ്രായമുള്ള മക്കൾ അയാൾക്കുണ്ടെന്ന് തിരിച്ചറിയുക തുടങ്ങി ജീവിതത്തിൽ അഞ്ജു നേരിട്ട പ്രതിസന്ധികൾ വളരെ വലുതാണ്.
ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബാലതാരത്തിൽ നിന്ന് നായികയായി മാറിയ ശേഷം തുടക്കകാലത്ത് തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് അഞ്ജു വ്യക്തമാക്കി. കാരണം, ആ സമയത്ത് എന്നെ ചെറുപ്പം മുതലേ കാണുന്ന സംവിധായകരും നിർമാതാക്കളും ആയിരുന്നു ഭൂരിഭാഗവും. എന്നാൽ, പിന്നീട് പുതുതായി കടന്നുവന്നവരിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത്തരം മോശം അനുഭവങ്ങൾ ഉണ്ടായപ്പോൾ രാത്രിക്ക് രാത്രി സിനിമ ഉപേക്ഷിച്ച് വന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ടെന്നും അഞ്ജു പറഞ്ഞു. മോശം അനുഭവങ്ങൾ ഉണ്ടാകും എന്ന് ഉറപ്പുള്ളതു കൊണ്ട് ഫ്ലൈറ്റിലോ ട്രയിനിലോ പോകാറില്ലെന്നും കാറിലാണ് പോകുന്നതും വരുന്നതുമെന്നും അഞ്ജു വ്യക്തമാക്കി. ആ സമയത്ത് അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റും എല്ലാം ഉണ്ടാവും. ഇങ്ങനെയൊക്കെ ആണെങ്കിലും രാത്രി എന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുമുണ്ടെന്നും റിസപ്ഷനിൽ പോയി പറഞ്ഞിട്ടും രക്ഷയില്ലാതെ വരുമ്പോൾ സിനിമ ഉപേക്ഷിച്ച് തിരിച്ചുവരുമെന്നും അഞ്ജു പറഞ്ഞു.
ഒരു പ്രായമെത്തിയപ്പോൾ അഭിനയിക്കാൻ ഇഷ്ടമില്ലാതെയായെന്നും കല്യാണം കഴിച്ച് കുടുംബമായി ജീവിക്കണം എന്ന് തോന്നിയെന്നും അങ്ങനെയാണ് പ്രഭാകറിനെ പരിചയപ്പെടുന്നതെന്നും അഞ്ജു വ്യക്തമാക്കി. തന്റെ അച്ഛനേക്കാൾ പ്രായമുണ്ടെന്ന് പറഞ്ഞ് എല്ലാവരും വഴക്ക് പറയുമായിരുന്നു. അപ്പോൾ പതിനേഴ് വയസ് ആയിരുന്നു പ്രായം. ഒന്നരവർഷം അവർക്കൊപ്പം ജീവിച്ചെന്നും അതിനുള്ളിൽ കുഞ്ഞ് ജനിച്ചെന്നും നടി പറഞ്ഞു.
കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോൾ വേറൊരു സ്ത്രീയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് അറിഞ്ഞു. വിവാഹത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്ന് പോലും താൻ അറിഞ്ഞതെന്നും അഞ്ജു പറഞ്ഞു. തന്നെയും മറികടന്ന് മറ്റൊരു ബന്ധത്തിലേക്ക് പോയപ്പോൾ താൻ പ്രശ്നമുണ്ടാക്കിയെന്നും ഇനി പറ്റില്ലെന്ന് പറഞ്ഞ് വരികയായിരുന്നെന്നും അവർ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് അവരുടെ വീട്ടിലെത്തി കുറേ ദിവസങ്ങൾക്ക് ശേഷമാണ് എന്നേക്കാൾ പ്രായമുള്ള മക്കൾ അയാൾക്കുണ്ടെന്ന് അറിഞ്ഞത്. ആ സമയത്ത് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. കാരണം അപ്പോൾ നാല് മാസം ഗർഭിണി ആയിരുന്നു. താൻ തിരിച്ചു പോന്നിട്ടും അയാൾ തന്നെ അന്വേഷിച്ച് വന്നതെന്നും എന്നാൽ പോയില്ലെന്നും അഞ്ജു പറഞ്ഞു. മോൻ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛൻ ഇല്ലാത്തതിന്റെ വേദനയുണ്ടോ എന്ന് ചോദിക്കുമ്പോൾ അമ്മയില്ലേ എന്ന് പറയുമെന്നും അതാണ് തന്റെ സന്തോഷമെന്നും അഞ്ജു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…