അങ്കമാലി ഡയറീസിലെ ലിച്ചിയായാണ് മലയാള സിനിമാപ്രേക്ഷകരുടെ മനസിലേക്ക് അന്ന രാജൻ എത്തിയത്. തുടർന്നിങ്ങോട്ട് ഒരുപാട് സിനിമകളിൽ അന്ന രാജൻ നായികയായി. വെളിപാടിന്റെ പുസ്തകം, മധുരരാജ, അയ്യപ്പനും കോശിയും, രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് അവർ അഭിനയിച്ചത്. അഞ്ചു വർഷത്തെ നഴ്സിങ് പഠനത്തിന് ശേഷമാണ് അന്ന സിനിമയിലേക്ക് എത്തുന്നത്. തന്റെ കരിയർ ഇതായിരിക്കുമെന്ന് അങ്കമാലി ഡയറീസിൽ അഭിനയിക്കുമ്പോൾ താൻ കരുതിയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് അന്ന രാജൻ.
അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രമായാണ് അന്ന എത്തിയത്. എന്നാൽ, അന്ന രാജൻ എന്ന പേരിനേക്കാളും മലയാളികൾക്ക് ഇപ്പോഴും ഇഷ്ടം ലിച്ചി എന്ന പേരാണ്. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം വർക് ചെയ്യാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ അന്ന രാജൻ പറഞ്ഞത്.
മധുരരാജയിൽ ആയിരുന്നു മമ്മൂട്ടിക്ക് ഒപ്പം അന്ന രാജൻ അഭിനയിച്ചത്. ആ സമയത്ത് സെറ്റിൽ മമ്മൂട്ടി എങ്ങനെ ആയിരുന്നുവെന്ന് വ്യക്തമാക്കുകയാണ് അന്ന. ‘മമ്മൂക്ക് നമ്മളെ ഭയങ്കരമായി റെസ്പെക്ട് ചെയ്യും. നമ്മളൊന്നും ആരുമല്ല, പക്ഷേ നമ്മൾ സെറ്റിലേക്ക് കയറി വരുമ്പോൾ അദ്ദേഹം എഴുന്നേൽക്കും. പിറകിൽ ആരെങ്കിലും ഉണ്ടോയെന്ന് ഞാൻ തിരിഞ്ഞുനോക്കും. പക്ഷേ, ആരും ഉണ്ടാകില്ല. അത്രയും ഡൗൺ ടു എർത്ത് ആണ് മമ്മൂട്ടി’ – അന്ന പറയുന്നു. മമ്മൂട്ടി എഴുന്നേൽക്കുന്നത് കാണുമ്പോൾ അടുത്തുചെന്ന് കൈകൂപ്പുമായിരുന്നു എന്നും അന്ന രാജൻ വ്യക്തമാക്കി. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ പേടി ആയിരുന്നെന്നും മോഹൻലാലിന് ഒപ്പം അഭിനയിക്കുമ്പോൾ അത്ര പേടിയുണ്ടായിരുന്നില്ലെന്നും അന്ന രാജൻ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…