പ്രണയിതാക്കളുടെ ദിനമായ വാലന്റൈൻസ് ഡേ ആയിരുന്നു കഴിഞ്ഞുപോയത്. പ്രണയദിനം ആഘോഷിക്കാൻ കഴിയാതിരുന്നവർ ‘സിംഗിൾ പസങ്ക’ എന്ന് സ്റ്റാറ്റസിട്ടാണ് പ്രണയദിനം ആഘോഷിച്ചത്. നടി അന്ന രാജനും അത്തരത്തിലാണ് തന്റെ പ്രണയദിനം ആഘോഷിച്ചത്. തനിച്ചുള്ള ചിത്രങ്ങൾ ആണ് വാലന്റൈൻസ് ദിനത്തിൽ അന്ന രാജൻ പങ്കുവെച്ചത്. ‘സിംഗിൾ പസങ്ക, സിംഗിൾ പസങ്ക’ എന്ന് കുറിച്ചാണ് അന്ന രാജൻ പോസ്റ്റ് പങ്കുവെച്ചത്.
ഏതായാലും നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്. ‘സിംഗിൾ പസങ്ക പൊളിയെന്ന്’ `~ ഒരാൾ കുറിച്ചു. ഇതിനിടയിൽ താരത്തിന് ഹാപ്പി വാലന്റൈൻസ് ഡേ നേരാൻ ചിലർ തുനിഞ്ഞപ്പോൾ മറ്റു ചിലർ വിവാഹാഭ്യർത്ഥന തന്നെ കമന്റ് ബോക്സിൽ നടത്തി. എന്നാൽ താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സ്ഥിരമായി ഫോളോ ചെയ്യുന്നവർ ‘നടി സിംഗിൾ അല്ല’ എന്ന പ്രഖ്യാപനവും കമന്റ് ബോക്സിൽ നടത്തി. ‘ഉവ്വ ചേച്ചിക്ക് കാമുകൻ ഉണ്ട്, കഴിഞ്ഞ ഇടയ്ക്ക് ഒരാളുടെ കൂടെയുള്ള ബ്ലർ ഫോട്ടോ ഇട്ടായിരുന്നല്ലോ. അതോടെ നിർത്തി’ എന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്.
കഴിഞ്ഞയിടെ ആയിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം എന്ന് കുറിച്ച് അന്ന രാജൻ രണ്ട് ബ്ലർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ, പിന്നീട് ആ ചിത്രം ഇൻസ്റ്റഗ്രാമിൽ നിന്ന് റിമൂവ് ചെയ്യുകയും ചെയ്തു. ‘മൈ ലൈഫ്, മൈ ബീ’ എന്ന് കുറിച്ച് ‘മങ്ങിയ ചിത്രം ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ആ ചിത്രങ്ങൾ താരം പങ്കുവെച്ചത്. ചിത്രത്തിൽ നിറഞ്ഞ ചിരിയോടെ താരവും താരത്തിന്റെ പിന്നിൽ ആരെന്ന് വ്യക്തമാക്കാത്ത ഒരാളും ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, നിലവിൽ ആ പോസ്റ്റ് പോലും താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…