‘അരുണേട്ടാ’ എന്ന് വിളിച്ച് മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലാണ് അനുശ്രീ ആദ്യമായി അഭിനയിച്ചത്. പിന്നെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ വരെ അനുശ്രീ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ നാടായ കമുകുംചരിയിലെ ഉത്സവത്തിന്റെ വിശേഷങ്ങളാണ് ആരാധകരുമായി താരം പങ്കുവെയ്ക്കുന്നത്.
‘ഞങ്ങടെ ഉത്സവം… രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ… ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ… എന്റെ നാട്… എന്റെ നാട്ടുകാർ… എന്റെ അമ്പലം… ഉത്സവം..’ എന്ന് കുറിച്ചാണ് ഉത്സവത്തിന്റെ ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചത്. നീലക്കരയുള്ള സെറ്റും മുണ്ടും ഉടുത്ത് ഉത്സവത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവെച്ചത്. ഒപ്പം നാട്ടിലെ കൂട്ടുകാർക്കൊപ്പം എടുത്ത ചിത്രങ്ങളും ഉത്സവപ്പറമ്പിലെ കടകളിൽ നിന്നുള്ള ചിത്രങ്ങളും നാട്ടുകാരുമായി വിശേഷം പങ്കിടുന്നതിന്റെ ചിത്രങ്ങളുമെല്ലാം അനുശ്രീ പങ്കു വെച്ചിട്ടുണ്ട്. നാഗരാജക്ഷേത്രത്തിൽ മഞ്ഞൾപ്പൊടി സമർപ്പിക്കുന്നതും പൂജയിൽ പങ്കെടുക്കുന്നതും ഉത്സവപറമ്പിൽ നിൽക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.
നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. ‘ഫോട്ടോ ഷൂട്ടിന് വേണ്ടി ഒരുങ്ങിനിൽക്കുന്ന മോഡൽ വസ്ത്രങ്ങളുടേ സൗന്ദര്യ ലുക്കിന്റെ നൂറിരട്ടി ലുക്കും ആകർഷണവും ഇതിൽ കാണുന്നുണ്ട്’ എന്നാണ് ഒരു കമന്റ്. ഇൻസ്റ്റഗ്രാമിലെ സ്റ്റോറിയിലും നാട്ടിലെ ഉത്സവത്തിന്റെ വിശേഷങ്ങളാണ്. ചെണ്ട മേളത്തിന് ഒപ്പം ചാടി താളം പിടിക്കുന്നതും പിന്നീട് കാലിലും ഉടുപ്പിലും മുഴുവനും ചെളിയായി നിൽക്കുന്ന അനുശ്രീയെയും സ്റ്റോറിയിൽ കാണാവുന്നതാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…