‘ഒമ്പതുമാസം ഒരു മുറിയിൽ തന്നെ ആയിരുന്നു, മാസങ്ങളോളം കൈ പാരലൈസ്ഡ് ആയിരുന്നു’; തളർന്നുപോയ ആ കാലത്തെക്കുറിച്ച് പറഞ്ഞ് അനുശ്രീ

സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയലോകത്തേക്ക് എത്തിയ നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിൽ കൂടി കിട്ടിയ അവസരം മുതലാക്കിയാണ് താരം സിനിമയിലേക്ക് എത്തിയത്. ആദ്യസിനിമയിൽ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച താരം പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. കഴിഞ്ഞ പത്തു വർഷത്തോളമായി മലയാളസിനിമയുടെ ഭാഗമാണ് അനുശ്രീ.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്ന കള്ളനും ഭഗവതിയും ആണ് അനുശ്രീയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ അനുശ്രീ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മോശമായ ഒരു അവസ്ഥയിൽ കൂടി താൻ കടന്നു പോയതിനെക്കുറിച്ച് പറയുകയാണ് അനുശ്രീ. ബിറ്റ്മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അനുശ്രീ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് പ്രചരിക്കുന്നത്. തന്റെ ജീവിത്തിലുണ്ടായ ഒരു മോശം അവസ്ഥയെക്കുറിച്ച് ഇത് ആദ്യമായാണ് അനുശ്രീ ഒരു മാധ്യമത്തിന് മുന്നിൽ കരഞ്ഞുകൊണ്ട് വെളിപ്പെടുത്തുന്നത്.

ഒരു ദിവസം പെട്ടെന്ന് കൈയിൽ ബാലൻസ് ഇല്ലാത്തതു പോലെ തോന്നി. ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ ഉൾപ്പെടെ പലവിധ പരിശോധനകൾ നടത്തിയെങ്കിലും ആദ്യം കണ്ടുപിടിക്കാൻ സാധിച്ചില്ല. പിന്നെ പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്നു വരുന്നതുപോലെ തോന്നി. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നെന്നും അനുശ്രീ പറയുന്നു. പൾസ് കൈയ്യിൽ കിട്ടുന്നില്ലെന്നൊരു സിറ്റുവേഷൻ വരെ വന്നു. പെട്ടന്ന് തന്നെ സർജറി ഫിക്സ് ചെയ്തു. സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നെന്നും ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ലെന്ന് തോന്നിയെന്നും ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നെന്നുമാണ് അനുശ്രീ പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്. ട്വൽത്ത് മാനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അനുശ്രീയുടെ സിനിമ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago