പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. മലയാളി താരം അപര്‍ണ ദാസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വിജയ്ക്കൊപ്പമുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് അപര്‍ണ. നടന് വിജയ്യുടെ എളിമ വ്യക്തമാക്കുന്ന ഒരു സംഭവമാണ് അപര്‍ണ പങ്കുവയ്ക്കുന്നത്.
വിജയ് ഏറെ എളിമയുള്ള വ്യക്തിയാണ് എന്ന് നേരത്തെ കേട്ടിട്ടുണ്ട്. അത് സത്യമാണ് എന്ന് ആദ്യദിനത്തില്‍ തന്നെ തനിക്ക് മനസിലായെന്ന് അപര്‍ണ ദാസ് പറയുന്നു. പൂജ ചടങ്ങില്‍ വിജയ്ക്ക് നടക്കുവാനായി ഒരു റെഡ് കാര്‍പ്പറ്റ് വിരിച്ചിട്ടിരുന്നു. എന്നാല്‍ അദ്ദേഹം അത് ഒഴിവാക്കി നേരെ പുറകില്‍ നിന്ന ക്രൂ അംഗങ്ങളുടെ അടുത്തേക്ക് ചെന്നു. അവര്‍ക്ക് ആശംസകള്‍ നേര്‍ന്ന ശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് അപര്‍ണ പറയുന്നു.
താന്‍ ഒരു വിജയ് ആരാധികയാണെന്നും അപര്‍ണ പറഞ്ഞു. അതിനാല്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് ഏറെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു. ബീസ്റ്റ് വിജയ് ആരാധകരെ നൂറ് ശതമാനം തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും എന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്യുന്നത്. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…