ഇളയദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ബീസ്റ്റ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഏപ്രിൽ 13ന് ചിത്രം റിലീസ് ചെയ്യും. ഏതായാലും അതിന് മുന്നോടിയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വീഡിയോയാണ്. ബീസ്റ്റ് ടീമിന് ഒപ്പം നടൻ വിജയ് നടത്തിയ കാർ ഡ്രൈവ് ആണ് ആരാധകർ ഏറ്റെത്തിരിക്കുന്നത്. നടിയും ബീസ്റ്റിലെ അഭിനേത്രിയുമായി അപർണ ദാസ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നടൻ വിജയ് ആണ് കാർ ഡ്രൈവ് ചെയ്യുന്നത്. ‘ഈ റൈഡ്, എന്റെ പിറന്നാൾ റൈഡ്’ എന്ന അടിക്കുറിപ്പോടെയാണ് അപർണ ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ അതിന് ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന നടൻ വിജയിയെയും വീഡിയോയിൽ കാണാം. നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അഭിനേതാക്കളായ ആത്മീയ, തൻവി റാം, ശ്രീറാം രാമചന്ദ്രൻ തുടങ്ങി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. അപർണ ദാസിന്റെ ഒരു ഭാഗ്യമേ എന്നാണ് ഒരു കമന്റ്.
ഒരു വർഷത്തിന് ശേഷമാണ് വീണ്ടുമൊരു വിജയ് ചിത്രം റിലീസിന് എത്തുന്നത്. വിജയ് നായകനായി എത്തുന്ന ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ ആണ്. ചിത്രത്തിന്റേതായി എത്തിയ ഗാനങ്ങൾക്കും ട്രയിലറിനും വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. കോമഡി ആക്ഷൻ എന്റർടയിനറായാണ് ബീസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഡോക്ടർ, കൊലമാവ് കോകില എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് നെൽസൺ. ജോർജിയ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രത്തിൽ മലയാളികളായ അപർണ ദാസ്, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. സംഗീത സംവിധാനം – അനിരുദ്ധ് രവിചന്ദർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം.
മലയാളത്തിൽ മനോഹരം ഉൾപ്പെടെയുള്ള സിനിമകൾ ചെയ്തതിനു ശേഷമാണ് തമിഴിലേക്ക് അർപർണയ്ക്ക് ക്ഷണം ലഭിച്ചത്. ഒരു കട്ട വിജയ് ഫാൻ കൂടിയായ അപർണയുടെ ആദ്യ തമിഴ് ചിത്രവും വിജയിക്ക് ഒപ്പം തന്നെ ആയിരുന്നു. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് വലിയ അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്ന് അപർണ പറഞ്ഞു. വിജയ് സാറിനെ ആദ്യമായി നേരിൽ കണ്ടത് സിനിമയുടെ പൂജയുടെ ദിവസമായിരുന്നെന്നും അന്നുതന്നെ അദ്ദേഹം വളരെ സിമ്പിളായ വിനീതനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞെന്നും അപർണ പറഞ്ഞു. കുറേയേറെ ബന്ധങ്ങൾ ഉണ്ടാക്കാനും സൗഹൃദങ്ങൾ നേടാനും കുറേയേറെ കാര്യങ്ങൾ പഠിക്കാനും പറ്റിയെന്നും ബീസ്റ്റ് തനിക്കേറെ സ്പെഷ്യലായ സിനിമയാണെന്നും അപർണ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…