മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ആശ ശരത്. ‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. നിരവധി സൂപ്പർ സ്റ്റാറുകളുടെ നായികയായ ആശ ശരത്തിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. പാപ്പൻ ആയിരുന്നു നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പീസ് ആണ് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. ഇതിനിടയിൽ ചില ഗോസിപ്പുകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. നടൻ ജയറാമിന്റെ പേരിൽ കേൾക്കുന്ന ഗോസിപ്പുകളെക്കുറിച്ചാണ് ആശ വ്യക്തമാക്കിയത്.
തന്റെ പിറകെ നടന്നുവെന്ന് പറയുന്നത് ജയറാമേട്ടൻ വെറുതെ പറയുന്നൊരു കഥയാണെന്ന് ആശ ശരത് പറഞ്ഞു. അദ്ദേഹം എപ്പോഴോ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതായിരുന്നു ആ കഥ. ‘എന്റെ വീടിന്റെ തൊട്ടടുത്ത് ആയിരുന്നു ജയറാമേട്ടൻ താമസിച്ചിരുന്നത്. ഞങ്ങളുടെ നാട്ടിലെ നായകൻ ആയിരുന്നു. ഞങ്ങളുടെ നാടിന്റോ രോമാഞ്ചമായിരുന്നു. അദ്ദേഹത്തിന്റെ അനിയത്തി എന്റെ കോളേജ്മേറ്റ് ആയിരുന്നു. ഞാൻ കോളജിൽ പഠിക്കുമ്പോൾ ജയറാമേട്ടൻ നായകനാണ്.’ – പിന്നെ എങ്ങനെയാണ് അദ്ദേഹം എന്റെ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞു എന്നൊക്കെ പറയുന്നതെന്നും അതൊക്കെ അദ്ദേഹം വെറുതെ പറഞ്ഞതാണെന്നും ആശാ ശരത് പറയുന്നു.
റിലീസ് ആകാനിരിക്കുന്ന പീസ് സിനിമയിൽ ജോജു ജോർജ് ആണ് നായകൻ. ചിത്രത്തിൽ സിഗരറ്റ് വലിക്കുന്ന ഒരു രംഗമുണ്ട്. പീസിൽ ജീവിതം ആസ്വദിച്ച് നടക്കുന്ന ജലജ എന്ന കഥാപാത്രത്തെയാണ് ചെയ്യുന്നത്. സിഗരറ്റ് വലിക്കുന്നവരുടെ അടുത്ത് നിന്നാൽ ചുമയ്ക്കുന്ന ആളാണ് താനെന്നും ആശ ശരത്ത് പറഞ്ഞു. ‘എന്റെ ഭർത്താവും സിഗരറ്റ് വലിക്കില്ല. അതുകൊണ്ട് ആക്ഷൻ പറയുന്നതിന് മുമ്പ് പുകയെടുത്ത് വായിൽ സൂക്ഷിക്കും. ശേഷം ആക്ഷൻ പറയുമ്പോൾ അത് സ്റ്റൈലായി പുറത്തേക്ക് കളയും. ഇറക്കിയാലാണ് ചുമ വരിക’. ജോജുവാണ് സിഗരറ്റ് വലിക്കാൻ പഠിപ്പിച്ചതെന്നും ആശ പറയുന്നു. സിദ്ദിക്ക് ഇക്ക തനിക്ക് സ്വന്തം സഹോദരനെ പോലെയാണെന്നും എന്ത് പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹത്തോട് ധൈര്യമായി ചെന്ന് പറയാമെന്നും ആശ ശരത് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…