നടി അശ്വതി ബാബു വിവാഹിതയായി. കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലാണ് വരന്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. കൊച്ചിയില്‍ കാര്‍ ബിസിനസ് നടത്തുന്ന ആളാണ് നൗഫല്‍. ഇനിയുള്ള കാലം സന്തോഷമായി മുന്നോട്ടുപോകണമെന്ന് അശ്വതി പ്രതികരിച്ചു. കൊച്ചിയില്‍ ഒരു ഷോപ്പ് തുടങ്ങണമെന്നാണ് ആഗ്രഹം. സിനിമയില്‍ സജീവമാകണമെന്നും പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകണമെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.
ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിന് ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടിയിരുന്നുവെന്നും അശ്വതി തുറന്നു പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു. പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസില്‍ കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് തന്നെ ദുരുപയോഗം ചെയ്‌തെന്നും പണം സമ്പാദിക്കുന്നതിനായി മറ്റുള്ളവര്‍ക്കായി കൈമാറിയെന്നും അശ്വതി വെളിപ്പെടുത്തിരുന്നു. എറണാകുളം സൗത്തില്‍ ട്രാവത്സ് ബിസിനസ് നടത്തുന്ന യുവാവിനെതിരെയാണ് അവര്‍ അന്ന് പ്രതികരിച്ചത്. നേരത്തേ ദുബായില്‍ വച്ച് ലഹരിമരുന്ന് കേസില്‍ അശ്വതി അറസ്റ്റിലായിട്ടുണ്ട്.
ലഹരിമരുന്നിന് അടിമപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ അശ്വതിയെ സഹായിക്കാന്‍ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ദുരുപയോഗം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് പലരും വരുന്നതെന്ന് മനസിലാക്കി ആ ബന്ധങ്ങളില്‍ നിന്ന് അശ്വതി പിന്മാറിയിരുന്നു. നേരത്തേ അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ വച്ചായിരുന്നു ആ സംഭവം. അന്ന് അശ്വതിയും നൗഫലിനൊപ്പം ഉണ്ടായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…