‘അൽഫോൻസാമ്മ’യിലെ കരുണയുടെ നിറകുടമായ അൽഫോൺസാമ്മയെയും ‘കുങ്കുമപ്പൂവി’ലെ കൊടും വില്ലത്തിയേയും തന്റെ അഭിനയം കൊണ്ട് അവിസ്മരണീയമാക്കി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അശ്വതി. വിവാഹശേഷം അഭിനയരംഗത്ത് നിന്നും മാറി നിന്ന അശ്വതി ദുബായിൽ സ്ഥിര താമസമാക്കിയിരുന്നു. അതിനിടയിൽ തന്റെ നിയന്ത്രണത്തിനും അതീതമായി താരത്തിന്റെ ശരീരഭാരം 105 കിലോയിൽ എത്തിയിരുന്നു. അതിൽ നിന്നും കഠിന പ്രയത്നത്തിലൂടെ ഇപ്പോൾ 78ൽ എത്തിയിരിക്കുകയാണ് നടി. അതിന്റെ രഹസ്യവും വനിത ഓൺലൈനോടുള്ള അഭിമുഖത്തിൽ അശ്വതി വെളിപ്പെടുത്തി.
ഡയറ്റിലും വർക്കൗട്ടിലുമൊന്നും യാതൊരു താൽപര്യവുമില്ലാതെ, വളരെ നന്നായി ഭക്ഷണം കഴിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു ഞാൻ. ഞാൻ ഒരു ഫൂഡിയാണെന്ന് എന്നോട് അടുപ്പമുള്ള എല്ലാവർക്കും അറിയാം. പക്ഷേ, ഡെലിവറി കഴിഞ്ഞപ്പോളാണ് ശരീര ഭാരം ഏറ്റവും കൂടിയത്. 105 കിലോ വരെ എത്തി. നടുവേദന, കാലുവേദന, ഒരുപാടു നേരം നിൽക്കാകില്ല എന്നിങ്ങനെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അതു കാരണമായി. ഒപ്പം ധാരാളം കളിയാക്കലുകളും നേരിടേണ്ടി വന്നു. എവിടെപ്പോയി ഭക്ഷണം കഴിക്കാനൊരുങ്ങിയാലും വളരെ മിതമായി എടുത്താൽ പോലും ‘ഇതിപ്പോ എത്രാമത്തെയാ…’ എന്ന പരിഹാസം കേട്ടു തുടങ്ങി. അതൊന്നും ഞാൻ വകവച്ചില്ല. കളിയാക്കുന്തോറും എനിക്കു വാശി കൂടി. ‘ആഹാ എന്നാപ്പിന്നെ കഴിച്ചിട്ടേയുള്ളൂ…’ എന്നായിരുന്നു എന്റെ നിലപാട്.
പക്ഷേ, ഒരിക്കൽ ഒരു പൊതു വേദിയിൽ വച്ച് പരിഹാസിക്കപ്പെട്ടത് മനസ്സില്‍ തറച്ചു. അന്നൊന്നും ഞങ്ങൾ താമസിക്കുന്നതിനടുത്ത് ജിമ്മിൽ പോകാനോ, വർക്കൗട്ട് ചെയ്യാനോ ഉള്ള അവസരമുണ്ടായിരുന്നില്ല. ഭർത്താവിന് കുഴപ്പമൊന്നുമില്ലല്ലോ എന്നതായിരുന്നു അപ്പോഴൊക്കെ എന്റെ ആത്മവിശ്വാസം. ഒരു ദിവസം ‘‘എന്താണ് നിന്റെ ഉദ്ദേശ്യം…’’ എന്ന് അച്ചായൻ ചോദിച്ചു. ‘‘ഇത്രയും കളിയാക്കലുകൾ നിനക്കു കിട്ടുന്നില്ലേ. നമുക്ക് അതിനൊരു മറുപടി കൊടുക്കണ്ടേ…’’ എന്നും ചോദിച്ചു. അതെന്റെ മനസ്സിൽ ലഡു പൊട്ടിച്ചു. ആ സമയത്ത് എന്റെ നാത്തൂൻ ഒരു ഡയറ്റ് തുടങ്ങിയിരുന്നു. ‘‘നീ ഇത് ചെയ്യ്, നമുക്ക് ഒന്നിച്ച് ചെയ്യാം…’’ എന്ന് അവളും പറഞ്ഞു. ആദ്യം കുറച്ച് കാലം ചെയ്തെങ്കിലും എന്റെ സ്ഥിരം മടി കയറി കാരണം അതു തുടരാൻ പറ്റിയില്ല. നാത്തൂൻ അതു ചെയ്ത് നന്നായി വണ്ണം കുറച്ചു. അങ്ങനെയിരിക്കെ എന്റെ അനിയത്തി എന്നെ കയ്യോടെ പിടികൂടി. ‘‘നീ ഇങ്ങനെ പോയാൽ പറ്റില്ല. ഞാൻ നിനക്കൊരു ഡയറ്റ് പറഞ്ഞു തരും. നീ ചെയ്തേ പറ്റൂ’’ എന്ന് അവൾ കർശനമായി പറഞ്ഞു. അങ്ങനെ അവൾ കീറ്റോ ഡയറ്റിന്റെ ഫുൾ ചാർട്ട് എനിക്ക് എഴുതിത്തന്നു. ഒടുവിൽ ഞാനും തീരുമാനിച്ചു, രണ്ടിൽ ഒന്നറിഞ്ഞിട്ടേ ഇനി പിന്നോട്ടുള്ളൂന്ന്…
അപ്പോൾ എന്റെ 30–ാം പിറന്നാൾ അടുത്തു വരുകയായിരുന്നു. ആ സമയത്ത് എന്റെ അയൽക്കാരിയായ ഭുവനേശ്വരിക്കൊപ്പം നടക്കാനും പോയിത്തുടങ്ങി. അതിനിടെ അബുദാബി മാരത്തൺ വന്നു. അതിൽ 5 കിലോമീറ്ററിൽ ഞങ്ങളും പേരു കൊടുത്തു. അതില്‍ പങ്കെടുക്കണം എന്ന വാശിയിൽ ജോഗിങ്ങും ഡയറ്റും കുറച്ചു കൂടി ഊർജിതമാക്കി. അങ്ങനെ 58 മിനിറ്റ് കൊണ്ട് 5 കിലോമീറ്റർ ഞങ്ങൾ പൂർത്തിയാക്കി. അതൊക്കെച്ചേര്‍ന്ന് ശരീരത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. ത്രിബിൾ എക്സൽ ഡ്രസ് ഡബിൾ എക്സലും എക്സലും ആയി ഇപ്പോൾ ലാർജിൽ എത്തി നിൽക്കുന്നു. നേരത്തേ ഇഷ്ടമുള്ള ഡ്രസ് എടുക്കാൻ അളവ് കിട്ടാത്ത അവസ്ഥയായിരുന്നു. ഡയറ്റ് തുടങ്ങിപ്പോൾ ആദ്യം ഒഴിവാക്കിയത് ജങ്ക് ഫൂഡ്സ് ആണ്. ബർഗറും ബിരിയാണിയും പിസയുമൊക്കെ കഴിച്ചിട്ട് ഏകദേശം 9 മാസം ആയി. മധുരം ഒഴിവാക്കി. എന്റെ പിറന്നാൾ കേക്ക് മുറിച്ചതു പോലും ഞാൻ കഴിച്ചില്ല. അത്രയും സ്ട്രിക്ട് ആയിരുന്നു. ഇപ്പോൾ എല്ലാവരും അഭിനന്ദിക്കുമ്പോൾ ഇത്ര കാലം മടിച്ചിയായി ഇരുന്നതിൽ വിഷമം തോന്നും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡയറ്റും വർക്കൗട്ടും തുടങ്ങിയത്. ഇപ്പോൾ 105 ൽ നിന്ന് 78 ൽ എത്തി. ഇനിയും കുറയ്ക്കണം എന്നുണ്ട്. 70നും 72 നും ഇടയ്ക്ക് നിൽക്കണം എന്നാണ്. അതു നിലനിർത്തിക്കൊണ്ടു പോകാനാണ് ശ്രമം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…