Categories: MalayalamNews

സുന്ദരിയായ ആ മദാമ്മ തന്ന ലിങ്ക് ഓപ്പൺ ചെയ്തതെ ഓർമയുള്ളൂ..! പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് നടി അശ്വതി

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുഖങ്ങളിൽ ഒന്നാണ് നടി അശ്വതിയുടേത്. സാമൂഹ്യമാധ്യമങ്ങളിലും ഏറെ സജീവമായ നടി തന്റെ അഭിപ്രായങ്ങൾ എല്ലാം തന്നെ തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ ഫേസ്ബുക്ക് പേജിന്റെ സ്റ്റോറികൾ എല്ലാം തന്നെ മോശം രീതിയിലായിരുന്നു. പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും പലരുടെയും സഹായം കൊണ്ടും അത് തിരിച്ചെടുത്തുവെന്നും ആരാധകരെ ഇപ്പോൾ അറിയിച്ചിരിക്കുകയാണ് താരം.

“മൂത്തവർ ചൊല്ലും മുതുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും” കണ്ണിൽക്കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നൽകിയിട്ടുള്ള ആളാണ്‌ Mithun K Mithran ചേട്ടൻ. പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാൽ ഇങ്ങനത്തെയൊക്കെ കാണുമ്പോൾ കൈ തരിക്കും 😔… അങ്ങനൊക്കെ കയറി ഇറങ്ങിയതിന്റെ ഫലമായിട്ട് ആരിക്കും, അത്തം ദിനത്തിന്റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി.നല്ല സുന്ദരിയായ മദാമ്മ “മേഘങ്ങളിൽ ഞാൻ കണ്ട മാലാഖ” പോലൊരു സാധനം 🧚. പേജന്റെ യാതൊരു അക്സസ്സും അവർക്കു വേണ്ട പ്രൊമോഷൻ മാത്രം ചെയ്‌താൽ മതി എന്ന് പറഞ്ഞു.. അവരുടെ കുറച്ചു ലിങ്ക് അയച്ചുതന്നു. ആ ലിങ്ക് ഓപ്പൺ ചെയ്തതെ എന്റെ ഓർമയിൽ ഉള്ളൂ..അത് വന്ന വേഗത്തിൽ എന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ലാ 😟പിറ്റേ ദിവസം രാവിലെ ഉണർന്നത് ഫേസ്ബുക്കിന്റെ സ്റ്റാറ്റസിൽ മുഖം കാണിക്കാൻ നാണം ഉള്ളത്കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നിൽക്കുന്നേ എന്ന വാർത്ത കേട്ടുകൊണ്ടാണ്..(അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാൻ തന്നെ പോസ്റ്റുകയാണെന്നു കരുതിയും പറഞ്ഞും കമെന്റ് ഇട്ടവരെ ഒക്കെ ഞാൻ കണ്ട് കേട്ടാ 🤥അവരോടൊക്കെ പറയാനുള്ളത് തലയണമന്ത്രം സിനിമയിൽ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭർത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല😉)

സംഭവം കേട്ടതും എന്റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന് 😌പേജ്ൽ എന്ത് കുരുത്തക്കേട് ഞാൻ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാൻ ഒറ്റ പേരെ ഒള്ളു മിഥുൻ ചേട്ടാ… എന്ന്. വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു.. ഞാൻ അത് കേൾക്കേണ്ടവൾ ആണു 😔അങ്ങനെ Smartpixmedia യുടെയും Sarath Edakkanam ന്റെയും @aveniourtechnology യുടെയും ആശ്രാന്ത പരിശ്രമത്തിൽ എനിക്ക് തിരിച്ചു എടുത്തു തന്നു!!! വല്ലാതെ തകർന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും എന്നെ അറിയാവുന്നോർക്കും ഇൻസ്റ്റയിലും വാട്സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവർക്കും, കൂടെ തന്നെ എന്റെ വിഷമത്തിൽ നിന്ന എന്റെ സുഹൃത്തുക്കൾ Soniya Srijith Souparnika Vijay @anusuraj @anusha,my dear bro Robin Koshy Joykutty @ദുബായ്ക്കാരൻ എന്റെ insta പോസ്റ്റ്‌ അവരവരുടെ fb യിൽ ഷെയർ ചെയ്തവർക്കും എല്ലാം ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു 🥰

ഇനി ശബരിമല ശാസ്ത്താവാണെ, അള്ളാഹ് പടച്ചോനാണേ, കർത്താവ്‌ തമ്പുരാനാണെ….ഒരു ലിങ്ക്കേലും നോക്കൂലാന്ന് ശപഥമെടുത്തു 😐 ഇതു എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല.. നിങ്ങൾ എല്ലാവരും ശ്രെദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോൾ. നിങ്ങളുടെ ഏവരുടെയും സ്നേഹവും പ്രാർത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോൾ ഈ സന്തോഷം തിരിച്ചു കിട്ടിയത്..തുടർന്നും ഇതെ സ്‌നേഹവും, പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങടെ സ്വന്തം അശ്വതി 😍

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago