യുവത്വത്തിന് എന്നും ഹരമാണ് സൈന്യം സിനിമയിലെ ‘ബാഗി ജീൻസും ഷോർട്സുമണിഞ്ഞ്’ എന്ന ഗാനം. എപ്പോൾ കേട്ടാലും ഡാൻസ് അറിയാത്തവർ പോലും രണ്ട് സ്റ്റെപ്പ് വെച്ച് പോകും. ഏതായാലും ഒരുകാലത്ത് യുവാക്കൾക്കിടയിൽ ഹരമായിരുന്ന ഈ ഗാനത്തിന് തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുകയാണ് നടി ഭാവനയും കൂട്ടുകാരും. ഭാവനയ്ക്ക് ഒപ്പം കൂട്ടുകാരികളായ ശിൽപ ബാല, ഷഫ്ന നിസാം, മൃദുല മുരളി എന്നിവരാണ് പാട്ടിന് ചുവടുകൾ വെച്ചിരിക്കുന്നത്.
മുണ്ടും ഷർട്ടുമാണ് താരങ്ങളുടെ വേഷം. കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്. മുണ്ടു മടക്കിക്കുത്തി സ്റ്റൈലായി നടന്നുവരുന്നതും വീഡിയോയിൽ കാണാം. നടി ഭാവന തന്റെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചു. ‘ബാഗി ജീൻസും ഷൂസും ഈ പെർഫോമൻസിന് ലഭ്യമല്ലാത്തതിനാൽ ക്ഷമിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് ഭാവന വീഡിയോ പങ്കുവെച്ചത്. ഭാവനയുടേത് തന്നെയാണ് ആശയവും സംവിധാനവും. ശിൽപ ബാലയാണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ മൃദുല മുരളിയും സൗണ്ട് ഷഫ്ന നിസാമുമാണ്.
ഷിബു ചക്രവർത്തിയാണ് ഈ പാട്ട് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. കൃഷ്ണചന്ദ്രൻ, ലേഖ ആർ നായർ, മനോ, സിന്ധു എന്നിവർ ചേർന്നാണ്. നിരവധി പേരാണ് താരങ്ങളുടെ ഡാൻസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. കൂട്ടുകാരികളെ അഭിനന്ദിച്ചവരിൽ ചിലർ സയനോര എവിടെ ചെന്നെന്ന് അന്വേഷിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…