മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടുപേർ ഒരുമിക്കുന്നു, ഇനി ഭാവന റഹ്മാന് ഒപ്പം, പുതിയ ചിത്രത്തിന് തുടക്കമായി

മലയാളസിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ റഹ്മാനും നടി ഭാവനയും. ഇവർ രണ്ടു പേരും ഒരുമിച്ച് ഒരു സിനിമ എത്താൻ പോകുകയാണ്. എ പി കെ സിനിമാസിൻ്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഇന്ന് ചോറ്റാനിക്കരയിൽ വെച്ച് നടന്നു.

റഹ്മാനും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്. സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തുവിടും. റഹ്മാനും ഭാവനക്കുമൊപ്പം ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്‌സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യൂം – സമീറ സനീഷ്, ആർട്ട് – അരുൺ ജോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, പ്രോജക്ട് ഡിസൈനർ – പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ സി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ, കളറിസ്റ്റ് – സി പി രമേഷ്, വി എഫ് എക്സ് – എഗ്ഗ് വൈറ്റ്, ആക്ഷൻ കോറിയോഗ്രഫി – ആക്ഷൻ പ്രകാശ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago