മലയാളത്തിന്റെ പ്രിയതാരമാണ് ഭാവന. ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ഭാവന ഇന്ന് സജീവമല്ല. മലയാളത്തില്‍ പൃഥ്വിരാജിന്റെ ആദം ജോണിലാണ് ഭാവന അവസാനമായി അഭിനയിച്ചത്. ഇതിനിടെ കന്നഡയില്‍ സജീവമാണ് താരം. മലയാളത്തിലേക്ക് ഭാവന ഉടന്‍ തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.
സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ഭാവന. ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ഭാവന എത്താറുണ്ട്. ഇപ്പോഴിതാ സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഭാവന. ‘ബ്ലൂം & ഗ്രോ’ എന്ന അടിക്കുറിപ്പോടെ വെള്ളയും നീലയും നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് ഭാവന പങ്കുവച്ചത്. ജാഗര്‍ ആന്റണി എന്ന ഫാഷന്‍ കമ്പനിയാണ് ഭാവനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
2018-ലായിരുന്നു കന്നഡ സിനിമാ നിര്‍മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം. നവീനൊപ്പം ബംഗളൂരുവിലാണ് ഭാവനയുടെ താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഏറ്റവും ഒടുവില്‍ ‘ഗോവിന്ദ ഗോവിന്ദ’ എന്ന ചിത്രത്തില്‍ സുമന്ത് ശൈലേന്ദ്രയുടെ നായികയായിയാണ് ഭാവന ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…