സാരി ധരിച്ചു അതിസുന്ദരിയായി മലയാളികളുടെ സ്വന്തം ഭാവന; ചിത്രങ്ങൾ വൈറലാകുന്നു..!

മലയാളികളുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ ഭാവന സജീവമല്ലെങ്കിലും കന്നഡ ചിത്രങ്ങളിൽ ഭാവന അഭിനയിക്കുന്നുണ്ട്. അതുപോലെ മലയാള സിനിമയിലെ തന്റെ സുഹൃത്തുക്കളോടൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ നടി. സോഷ്യൽ മീഡിയയിൽ ഭാവന പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ തോതിലാണ് ആരാധകരുള്ളത്. അതോടൊപ്പം സുഹൃത്തുക്കളോടൊപ്പമുള്ള ആഘോഷത്തിന്റെയും നൃത്തത്തിന്റെയുമൊക്കെ വീഡിയോകൾ ഭാവന പങ്കു വെക്കുകയും വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയ കുറച്ചു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്.

കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്വൻസുകളിലുള്ള സാരി അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ഈ സാരിയിലുള്ള മനോഹരമായ ചിത്രങ്ങളോടൊപ്പം ഒരു വീഡിയോയും ഭാവന പങ്കു വെച്ചിട്ടുണ്ട്. ആ വീഡിയോയും ഇപ്പോൾ ആരാധകരുടെ വാട്സാപ്പ്, ഫേസ്ബുക് സ്റ്റാറ്റസുകൾ ഭരിക്കുകയാണ്. തന്റെ ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്ന ഭാവന ചില ടെലിവിഷൻ പരിപാടികളുടെ ഷൂട്ടിന് വേണ്ടിയാണു ഇടയ്ക്കു കേരളത്തിൽ എത്താറുള്ളത്. നവീൻ എന്നാണ് ഭാവനയുടെ ഭർത്താവിന്റെ പേര്. കന്നഡ സിനിമയിലെ ഒരു നിർമ്മാതാവ് കൂടിയായ നവീനും ഭാവനയും അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണു വിവാഹം കഴിച്ചത്.

 

 

വിവാഹത്തിന് ശേഷം കുറച്ചു നാൾ അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നു എങ്കിലും ഒരുപിടി വലിയ ചിത്രങ്ങളിലൂടെയാണ് ഭാവന തിരിച്ചെത്തിയത്. 96 എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായ ഭാവന, പിന്നീട് ഇൻസ്‌പെക്ടർ വിക്രം, ശ്രീകൃഷ്ണ@ജിമെയിൽ.കോം, ബജ്‌രംഗി 2 , ഗോവിന്ദ ഗോവിന്ദ എന്നീ കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു. കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും അതുപോലെ ഫിലിം ഫെയർ പുരസ്‍കാരവും നേടിയെടുത്തിട്ടുള്ള നടിയാണ് ഭാവന. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും ഭാവന അഭിനയിച്ചിട്ടുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago