Categories: Celebrities

സീരിയല്‍ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥില്‍ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നു, നടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ ഫോണ്‍സന്ദേശം

നടിയും അവതാരികയും ആയ വിജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം കടുത്ത മാനസിക സമ്മർദ്ദം ആണെന്ന് പോലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് നടിയുടെ മരണത്തിന് തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. കഴിഞ്ഞമാസം 9 ന് നസ്രത്ത്‌പെട്ടിലെ ആഡംബര ഹോട്ടലില്‍ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താന്‍ ചോദ്യം ചെയ്തുവെന്നും ഇതില്‍ കുപിതയായ നടി ശുചിമുറിയില്‍ കയറി വാതില്‍ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്ന്‌ ഭര്‍ത്താവ് തന്റെ സുഹൃത്തിനോട് പറയുന്നതാണ് പുറത്ത് വന്നിരിക്കുന്നത്.

ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്ത് വന്നിട്ടുണ്ട്, ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിച്ചതിന് താന്‍  സാക്ഷിയാണെന്നാണ് ഹേംനാഥ് പറയുന്നത്. നേരത്തെയും സഹതാരങ്ങള്‍ക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തില്‍ ഹേംനാഥ് നടിയുമായി വഴക്കുകൾ ഉണ്ടാക്കിയിരുന്നു. സീരിയല്‍ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥില്‍ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് തുറന്നു പറഞ്ഞിരുന്നു. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാല്‍ ഹേംനാഥിനൊപ്പമുള്ള ജീവിതത്തില്‍ അവര്‍ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് പറയുന്നു.

ഒരിക്കൽ ഹേംനാഥ് സീരിയല്‍ ചിത്രീകരണ സ്ഥലത്തു വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം, ഈ സംഭവത്തെ തുടർന്ന് ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ ചിത്രയുടെ അമ്മ താരത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ അതിനുമുന്‍പെ ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥുമായി വഴക്കുണ്ടായതും വിവാഹം ഉപേക്ഷിക്കാന്‍ അമ്മ നിര്‍ബന്ധിച്ചതും ചിത്രയെ സമ്മര്‍ദത്തിലാക്കി.

ഡിസംബര്‍ 9 ന് പുലര്‍ച്ചെ രണ്ടു മണിയോടെ പാണ്ഡ്യന്‍ സ്‌റ്റോഴ്‌സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മില്‍ വഴക്കിട്ടതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ ഹേംനാഥിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ഡിസംബര്‍ 15 ന് അറസ്റ്റ് ചെയ്തത്.പാണ്ഡ്യന്‍ സ്‌റ്റോഴ്‌സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത്   ഓഡിയോ ക്ലിപ്പില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago