Actress Deepti Sati talks about her bikkini attire for the Marathi movie
കഥാപാത്രത്തിന്റെ പൂർണതക്കായി അധ്വാനിക്കുന്ന ധാരാളം നടിമാരെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ദീപ്‌തി സതി. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രമായിരുന്ന നീനയെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. സിനിമയ്ക്കായി നീണ്ട മുടി മുറിക്കാനും താരം തയ്യാറായിരുന്നു. ലക്കിയിലെ കഥാപാത്രത്തിനായി ബിക്കിനി ധരിക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.
ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ചിത്രത്തില്‍ ഒരു 10 സെക്കന്റുകള്‍ മാത്രമാണ് ഞാന്‍ ആ വേഷത്തില്‍ എത്തുന്നത്. പക്ഷേ ചിത്രത്തിലെ കഥാപാത്രം ഇത് ആവശ്യപ്പെടുന്നു എന്നുള്ളതു കൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രത്തിനായി ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ചെയ്യുക. കൂടാതെ നല്ല കഥയാണെങ്കില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞാല്‍, പ്രേക്ഷകര്‍ നമ്മളോടൊപ്പം ഉണ്ടാകും. കൂടാതെ ഞാനൊരു മോഡല്‍ കൂടിയാണ്. അപ്പോള്‍ എന്തുകൊണ്ട് ചെയ്തുകൂട എന്ന് ചിന്തിക്കുകയായിരുന്നു.
ബിക്കിനി വേഷമുള്ളതിനാൽ പരിഭ്രമിച്ചിരുന്നുവെന്ന് ചിത്രം തീയറ്ററുകളിൽ എത്തുന്നതിന് മുൻപ് താരം വെളിപ്പെടുത്തിയിരുന്നു.
ഒരു സാധാരണ നീന്തല്‍ വേഷമാണെങ്കിലും ബിക്കിനി രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചിരുന്നു.ബിക്കിനിയില്‍ എങ്ങനെയായിരിക്കും താന്‍? ബിക്കിനിയിൽ തന്നെ കാണാൻ മോശമായിരിക്കുമോ? സ്‌ക്രീനില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനും മാത്രം ഫിറ്റാണോ ശരീരം? തുടങ്ങി നിരവധി ചിന്തകളായിരുന്നു ആ സമയത്ത് മനസ്സിലൂടെ കടന്നുപോയത്. പക്ഷേ അപ്പോഴെല്ലാം എന്റെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു ‘നീ ആരായിരിക്കുന്നു എന്നുള്ളതിലും എന്ത് ചെയ്യുന്നുവെന്നുള്ളതിലും അഭിമാനം കൊള്ളുക. അതെല്ലാം തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടും ബോദ്ധ്യത്തോടും ഒരു പുഞ്ചിരിയോടും കൂടി ചെയ്യുക.’ ആ ശബ്ദമാണ് എനിക്ക് ഊർജം പകർന്നത്.
സംവിധായകൻ സഞ്ജയ്‌ക്കും എന്നിൽ വിശ്വാസം അർപ്പിച്ച സിനിമക്ക് പിന്നിലെ എല്ലാവർക്കുമാണ് ഈ ആത്മവിശ്വാസം കൈവരിക്കുവാൻ സഹായിച്ചതിന് നന്ദി പറയുന്നത്. സംവിധായകന്റെ കാഴ്ചപ്പാടിന് ഒപ്പമെത്താൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്‌തു. എന്റെ ഭാഗം ഞാൻ തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്‌തിട്ടുണ്ട്.
ഒരിടവേളക്ക് ശേഷം ‘ഡ്രൈവിംഗ് ലൈസന്‍സി’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ദീപ്തി സതി. ചിത്രത്തില്‍ പൃഥിരാജിന്റെ ഭാര്യയായ ‘ഭാമ’ എന്ന കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…