സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി ധന്യാ മേരി വര്‍ഗീസിനും ഭര്‍ത്താവ് ജോണിനുമെതിരെ കേസ് ഉയര്‍ന്നു വരുന്നത്. ഇത് ഇരുവരുടേയും കരിയറിനെ സാരമായി ബാധിച്ചു. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ധന്യ മേരി വര്‍ഗീസ് സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും സജീവമായി. ഇപ്പോഴിതാ ബിഗ് ബോസ് സീസണിലെ സെലിബ്രിറ്റി മത്സരാര്‍ത്ഥിയാണ് ധന്യ. ഷോയുടെ ഭാഗമായി തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് ധന്യ പറഞ്ഞിരുന്നു.
ഒരു സമയത്ത് ജീവനൊടുക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്ന് ധന്യ പറഞ്ഞു. ആ സമയത്ത് നമ്മുടെ മനസില്‍ പല ചിന്തകളും കടന്നു പോകും. നാണം കെടുന്നതിനെക്കാള്‍ നല്ലത് ജീവിതം ഇല്ലാതാവുന്നതല്ലേ എന്ന് തോന്നിയിട്ടുണ്ട്. ജയിലില്‍ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. പക്ഷേ നാട്ടുകാര് നമ്മുടെ അടുത്ത് കാശ് ചോദിക്കാന്‍ വരുന്ന അവസ്ഥയെ കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്. മീഡിയയില്‍ വരുമ്പോഴുണ്ടാകുന്ന നാണണക്കേടിനെ പറ്റിയാണ് താന്‍ പേടിച്ചിരുന്നത്. ആ സമയത്ത് നമുക്ക് പലതും തോന്നുമെന്നും ധന്യ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഫ്രണ്ട് പേജില്‍ തന്നെയായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രമായിരുന്നു വാര്‍ത്തയ്ക്ക് നല്‍കിയത്. അത് ഒരുപാട് വിഷമിപ്പിച്ചു. നമ്മളെത്ര ആഗ്രഹിച്ചാണ് കല്യാണം കഴിക്കാനുള്ള വസ്ത്രം തെരഞ്ഞെടുക്കുന്നതെന്ന് വിങ്ങി പൊട്ടിക്കൊണ്ട് ധന്യ പറഞ്ഞു. താരത്തെ ആശ്വസിപ്പിച്ച് കൊണ്ട് ഡെയ്സിയും ദില്‍ഷയും എത്തിയിരുന്നു.
ജീവിതത്തില്‍ പല സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്നവരുണ്ട്. മക്കളുമായി ആത്മഹത്യ ചെയ്യുന്നവരുണ്ട്. അവരോട് പറയാനുള്ളത് നമ്മള്‍ക്കൊരു സെക്കന്റ് ചാന്‍സുണ്ട് എന്നാണ്. തൂക്കിക്കൊല്ലുമെന്ന് പറഞ്ഞാലും ജീവനൊടുക്കരുതെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…