മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഡിംപിൾ റോസ്. പ്രസവത്തെ തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം ഗർഭകാലത്തും പ്രസവത്തെ തുടർന്നും താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ആരാധകരുമായി പങ്കുവെച്ചു. ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ടവരുമായി പങ്കുവെച്ച താരം താൻ നേരിട്ട വേദനയുടെയും കാത്തിരിപ്പിന്റെയും നിമിഷങ്ങൾ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കുകയാണ്.
ഇരട്ടക്കുട്ടികൾക്കാണ് താൻ ജന്മം നൽകിയതെന്നും എന്നാൽ പ്രസവിച്ചതിനു ശേഷം കുറേ നേരത്തേക്ക് താൻ തന്റെ കുട്ടികളുടെ മുഖം പോലും കണ്ടില്ലെന്നും ലേബർ റൂമിൽ താൻ മടങ്ങി വരുമോ കുഞ്ഞുങ്ങൾ മടങ്ങി വരുമോ എന്ന് പോലും പറയാൻ കഴിയാത്ത അവസ്ഥ ആയിരുന്നെന്നും താരം വ്യക്തമാക്കി. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് താൻ കണ്ടതെന്നും ഏറെ വേദന സഹിച്ചാണ് ആ നിമിഷങ്ങൾ കടന്നുപോയതെന്നും ഡിംപിൾ പറയുന്നു.
പ്രസവകാലത്ത് നന്നായി കെയർ ചെയ്യണമെന്ന് ഡോക്ർമാർ പറഞ്ഞിരുന്നു. ഇരട്ടക്കുട്ടികൾ ആയതുകൊണ്ട് സ്റ്റിച്ച് ഇട്ടു. സ്റ്റിച്ച് ഇട്ടാൽ ടെൻഷൻ വേണ്ടെന്ന് ചിലർ പറഞ്ഞിരുന്നെങ്കിലും താൻ ആ സമയത്ത് ഭയങ്കര എക്സൈറ്റഡ് ആയിരുന്നെന്നും സമയം പോകുന്നതിന് അനുസരിച്ച് എല്ലാത്തിനോടും പേടി ആയിരുന്നെന്നും ഡിംപിൾ പറയുന്നു. അഞ്ചര മാസത്തിൽ ചെറിയൊരു ബ്ലീഡിംഗ് പോലെ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പോയി ഇൻജക്ഷൻ എടുത്തു. തന്നെ കണ്ടപ്പോൾ ഏതു സമയത്തും ഡെലിവറി നടക്കാമെന്ന് ഡോക്ടർ പറഞ്ഞു. കുട്ടികളിൽ ഒരാൾ താഴേക്ക് വന്ന് തുടങ്ങിയിരുന്നു. സ്റ്റിച്ച് ഇട്ട് ഒരു രണ്ടാഴ്ച ഒരു കിടപ്പ് കിടന്നെന്നും കിടന്ന കിടപ്പിൽ എല്ലാം ചെയ്യുന്ന അവസ്ഥ ആയിരുന്നെന്നും ഡിംപിൾ പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ജീവിതത്തിലെ നിർണായകമായ നിമിഷങ്ങളെക്കുറിച്ച് ഡിംപിൾ പങ്കുവെച്ചത്. ഒരു കുഞ്ഞിനെയാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ ദൈവം രണ്ട് കുഞ്ഞുങ്ങളെ തന്നെന്നും അതിൽ താൻ സന്തോഷവതിയാണെന്നും ഡിംപിൾ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…