നടന്‍ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചത് താനാണെന്ന് വെളിപ്പെടുത്തി യുവനടി ദിവ്യ ഗോപിനാഥ് രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിവ്യ നടന്‍ അലന്‍സിയറിനെതിരെയുള്ള മീ ടൂ ആരോപണം വെളിപ്പെടുത്തിയത്.
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ധൈര്യത്തോടെയാണ് ഇത് പറയുന്നതെന്നും താന്‍ ‘ആഭാസം’ എന്ന സിനിമയിലെ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തി എന്ന് അലന്‍സിയര്‍ പറയുന്നതുകേട്ട ഒരാള്‍ ഈ ചിത്രത്തിന്റെ സംവിധായകനോട് ഇക്കാര്യം പറയുകയും തുടര്‍ന്ന് അദ്ദേഹം അത് തന്നോട് പങ്കുവയ്ക്കുകയും, ഇതേക്കുറിച്ച് താന്‍ അലന്‍സിയറോട് ചോദിക്കുകയുമുണ്ടായി എന്ന് ദിവ്യ പറയുന്നു.
അന്ന് താന്‍ അങ്ങനെയല്ല പറഞ്ഞതെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ക്ഷമിക്കണമെന്നും പറഞ്ഞ് അലന്‍സിയര്‍ പൊട്ടിക്കരഞ്ഞു. തെറ്റുപറ്റിയതാകുമെന്നു കരുതി താന്‍ വീണ്ടും അലന്‍സിയറോട് ക്ഷമിച്ചുവെന്ന് ദിവ്യ പറയുന്നു.
എന്നാല്‍ മറ്റു പല സെറ്റുകളിലും അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നുണ്ട് എന്നു പറഞ്ഞുകേട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇതു തുറന്നു പറയാന്‍ തീരുമാനിച്ചതെന്ന് ദിവ്യ വ്യക്തമാക്കുന്നു. താന്‍ താരസംഘടനയുടെ ഭാഗമല്ല, ആ സംഘടനയില്‍ നിന്നും തനിക്ക് നീതികിട്ടുമെന്നും പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴത്തെ സംഭവങ്ങളില്‍ നിന്നും മനസിലാകുന്നത് അതാണെന്ന് ദിവ്യ പറയുന്നു.ഇതിന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പഴി ചാരരുതെന്നും ഇത് തന്റെ സ്വന്തം ഇഷ്ടത്തോടെ വെളിപ്പെടുത്തുന്നതാണെന്നും ദിവ്യ വ്യക്തമാക്കി. അലന്‍സിയറോട് വ്യക്തി വൈരാഗ്യമില്ല, അദ്ദേഹത്തിന്റെ സിനിമകള്‍ ഇല്ലാതാക്കണമെന്നും ഇല്ല. കഴിഞ്ഞ ദിവസം അമ്മയുടെ സെക്രട്ടറിയും ലളിതാമ്മയും പറഞ്ഞു ഇവിടെ സ്ത്രീകള്‍ ഒരു പ്രശ്‌നങ്ങളും അനുഭവിക്കുന്നില്ല, ഉണ്ടെങ്കില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്ന്. അത് ഇത്തരം പ്രവര്‍ത്തികള്‍ക്കുളള ന്യായീകരണമല്ലെന്നും ദിവ്യ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…