ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് എസ്തർ അനിൽ. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രമായ ‘ദൃശ്യം’, ‘ദൃശ്യം 2’ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ വിസ്മയിപ്പിച്ച എസ്തർ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫോട്ടോഷൂട്ടിന്റെ വീഡിയോയും എസ്തർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഈ അടുത്ത് സോഷ്യൽ മീഡിയയിൽ എസ്തർ നിറഞ്ഞ ചിരിയുമായി പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. പല്ലു കാണിച്ച് വളരെ മനോഹരമായ പുഞ്ചിരിയുമായാണ് ചിത്രങ്ങൾ. ‘നല്ല ചിരി’, ‘ക്യൂട്ട്’, ‘മനോഹരം’ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് ലഭിച്ച കമന്റുകൾ.
മലയാളത്തിൽ മാത്രമല്ല തെലുങ്ക് ഉൾപ്പെടെ വിവിധ ഭാഷകളിലായി ഇതിനകം 30ലധികം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിംഗ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ സിനിമകളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിലുള്ള എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നുവന്നതാണ് എസ്തർ അനിൽ. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യത്തിലെ കഥാപാത്രമാണ് എസ്‌തറിന് ബ്രേക്ക് നൽകിയത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് എസ്തർ എത്തിയത്. ദൃശ്യം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തപ്പോഴും ആ കഥാപാത്രം എസ്‌തറിന്റെ കൈയിൽ ഭദ്രമായിരുന്നു. ബാലതാരത്തിൽ നിന്ന് നായിക ആകാനുള്ള തയ്യാറെടുപ്പിലാണ് എസ്തറിപ്പോൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…