‘സ്വർണകന്യക’യായി എസ്തർ അനിൽ; ‘വൗ’ വിളിച്ച് ആരാധകർ

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് എസ്തർ അനിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന സിനിമയാണ് എസ്തർ അനിലിന് ഇത്രയധികം ആരാധകരെ നേടി കൊടുത്തത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എസ്തറിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ചർച്ചയായിരിക്കുന്നത്. ‘സ്വർണകന്യകയാണോ’ ഇതെന്നാണ് ഫോട്ടോഷൂട്ട് കണ്ടവർ ചോദിക്കുന്നത്.

‘മോണോക്രൊമാറ്റിക് ഗോൾഡൻ ലുക്ക്’ എന്നാണ് താരം ഈ ഫോട്ടോഷൂട്ടിന് പേര് നൽകിയിരിക്കുന്നത്. ഏതായാലും ഗോൾഡൻ ലുക്കിലുള്ള എസ്തറിന്റെ ഫോട്ടോഷൂട്ട് ആരാധകരും ഏറ്റെടുത്തു. ഫോട്ടോ കലക്കിയെന്നും എസ്തർ സുന്ദരി ആയിട്ടുണ്ടെന്നും തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്. റിസ്വാൻ ആണ് എസ്തറിന്റെ മേക്കപ്പ്. പ്ലാൻ ബി ആക്ഷൻസ് ആണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ലെറ കൻസി സിബി ആണ് ഈ ഫോട്ടോയ്ക്ക് വേണ്ടിയുള്ള കോസ്റ്റ്യൂംസ്.

ഇൻസ്റ്റഗ്രാമിൽ സജീവമാണ് എസ്തർ അനിൽ. ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഷൂട്ടുമായി താരം എത്താറുമുണ്ട്. താരത്തിന്റെ ചില ഫോട്ടോ ഷൂട്ടുകൾ ഇടയ്ക്ക് വിവാദമാകുകയും ചെയ്തിരുന്നു. ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു എസ്തർ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നാലെ, ‘സകുടുംബം ശ്യാമള’, ‘ഒരു നാള്‍ വരും’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിൽ നായിക ആയിരുന്നു.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago