വിവാഹവാർഷികം ആഘോഷിച്ച് നടി എസ്തർ അനിലിന്റെ മാതാപിതാക്കൾ. വിവാഹവാർഷിക ദിനത്തിൽ എസ്തറിന്റെ മാതാപിതാക്കൾ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എസ്തർ അനിലിന്റെ മാതാപിതാക്കളായ അനിൽ എബ്രഹാമും മഞ്ജു അനിലുമാണ് വ്യത്യസ്തമായ രീതിയിൽ വിവാഹവാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ ഇവർ വിവാഹവാർഷിക ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
എസ്തറിന്റെ മാതാപിതാക്കളുടെ ഇരുപത്തിമൂന്നാം വിവാഹവാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. എസ്റിന്റെ പിതാവായ അനിൽ എബ്രഹാം ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു, ‘നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങൾ നിങ്ങളെ കൊണ്ടുപോകട്ടെ. 23 വർഷം ഒരുമിച്ച്’ – അനിൽ എബ്രഹാം കുറിച്ചു. ഒപ്പം, ഇരുവരും ഒരുമിച്ചുള്ള വ്യത്യസ്തമായ ചിത്രങ്ങളും എസ്തറിന്റെ പിതാവ് പങ്കുവെച്ചു. ചിത്രങ്ങൾ ഏറ്റെടുത്തവർ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുകയും ചെയ്തു.
മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയായ എസ്തർ അനിൽ ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘ദൃശ്യ’ത്തിൽ മോഹൻലാലിന്റെ ഇളയമകളായി എത്തിയ എസ്തർ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും എസ്തർ അഭിനയിച്ചിരുന്നു. ബാലതാരമായ എറിക് സക്കറിയ എസ്തറിന്റെ അനിയനാണ്. ഇവാൻ ആണ് ദമ്പതികളുടെ മറ്റൊരു മകൻ. മക്കളെ പോലെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ് എസ്തറിന്റെ മാതാപിതാക്കളായ അനിലും മഞ്ജുവും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…