ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു വീഡിയോ ആണ്. കാക്കനാട് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരിൽ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയിൽ നിന്ന് പുറത്തു വരാൻ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാർ കോപാകുലരാവുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് വാഹനം നിർത്താതെ പോയി എന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തിൽ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്.
ആ ലൈവ് വീഡിയോയിൽ ഗായത്രി പറയുന്നത് എന്താണ് അവിടെ സംഭവിച്ചത് എന്നാണ്. തങ്ങൾ ഒരു വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ വശങ്ങളിലുള്ള കണ്ണാടി ഉടഞ്ഞു പോയി എന്നുമാണ്. അല്ലാതെ വണ്ടിയിൽ ഉള്ള ആർക്കും അപകടം ഒന്നും സംഭവിച്ചില്ല എന്നും ഗായത്രി പറയുന്നു. പക്ഷെ താനൊരു നടി ആയതു കൊണ്ട്, ആ സാഹചര്യത്തിൽ അവർ എങ്ങനെ തങ്ങളോട് പ്രതികരിക്കും എന്നറിയാത്തതു കൊണ്ട്, ഇടിച്ചതിനു ശേഷം വണ്ടി നിർത്താതെ പോയി എന്നതാണ് തങ്ങൾ ചെയ്ത തെറ്റെന്നും, അത്കൊണ്ടാണ് അവർ തങ്ങളെ പിന്തുടർന്ന് പിടിച്ചു തടഞ്ഞു വെച്ചതെന്നും ഗായത്രി വിശദീകരിച്ചു. അവസാനം പോലീസ് വന്നു കാര്യങ്ങൾ ഒത്തുതീർപ്പാക്കി എന്നും ഗായത്രി പറയുന്നു.
ഒരുപാട് പേരുടെ ഫോണും മെസേജുകളും ഒക്കെ വന്നിരുന്നു എന്നും അതുപോലെ തെറ്റായ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വീഡിയോ പ്രചരിക്കുന്നതും കണ്ടുവെന്നും ഗായത്രി പറയുന്നു. അതുകൊണ്ടാണ് ലൈവിൽ വന്നു കാര്യങ്ങൾ വിശദീകരിച്ചതെന്നും ഗായത്രി പറഞ്ഞു. ഒന്നിലധികം വണ്ടികളിൽ ഗായത്രിയുടെ വണ്ടി തട്ടി എന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയിലും അത് പറയുന്നത് കേൾക്കാൻ സാധിക്കും. ആറു വർഷം മുൻപ് ജംനാ പ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറ്റം കുറിച്ച ഗായത്രി സുരേഷ് ഇതിനോടകം പതിനഞ്ചോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. അഞ്ചോളം മലയാള ചിത്രങ്ങളും അതുപോലെ ഒരു തമിഴ് ചിത്രം, തെലുങ്കു ചിത്രം എന്നിവയും ഗായത്രിയുടേതായി ഇനി പുറത്തു വരാനുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…