പൃഥ്വിരാജിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി. പൃഥ്വിരാജിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ നായികയായെത്തിയത് പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകള്‍ ഗായത്രിയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം.
23ാം മൂന്നാം വയസിലാണ് വിവാഹമോചിതയായതെന്ന് ഗായത്രി പറയുന്നു. വിവാഹം തന്റെ ജീവിതത്തിലെ ചെറിയൊരു കാലയളവ് മാത്രമാണ്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതുകൊണ്ട് പരസ്പരം മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നും എന്ത് ചെയ്യുന്നെന്നും തനിക്ക് അറിയില്ല. വിവാഹ മോചനത്തിന് ശേഷം ഒരു വിവരവും ഇല്ല. ചിലപ്പോള്‍ അദ്ദേഹം മറ്റൊരാളെ വിവാഹം ചെയ്യുകയും മക്കളൊക്കെയായി ഒരു കുടുംബ ജീവിതം നയിക്കുകയും ആയിരിക്കാമെന്നും ഗായത്രി പറഞ്ഞു.
മുപ്പത് വയസുവരെയൊക്കെ ആര്‍ഭാട ജീവിതത്തോട് ഭ്രമം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിംപിള്‍ ലൈഫ് ആണ് ഇഷ്ടം. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടത് എല്ലാം നേരിട്ടിട്ടുള്ള പരിചയം ആയത് കൊണ്ടാവും ഇപ്പോള്‍ തനിക്ക് എല്ലാം ശീലമാണെന്നും ഗായത്രി പറഞ്ഞു
ചാര്‍ലി ചാപ്ലിന്‍ എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയ രംഗത്തേക്കുവന്നത്. പ്രഭുദേവയായിരുന്നു ചിത്രത്തിലെ നായകന്‍. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും വിവാഹത്തെ തുടര്‍ന്ന് സിനിമ വിട്ടു. വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെങ്കിലും അമ്മ വേഷങ്ങളായിരുന്നു ഗായത്രിയെ തേടിയെത്തിയത്. തുടര്‍ന്ന് എന്നന്നേക്കുമായി അഭിനയം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…