തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന് ഇടയിലാണ് ‘ഹൃദയം’ സിനിമ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ കഴിഞ്ഞദിവസം സ്ട്രീമിംഗ് ആരംഭിച്ചത്. ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ നിറയെ വീണ്ടും ഹൃദയം ചർച്ചയാകുകയാണ്. ഇതിനിടയിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടി ഗായത്രി സുരേഷ് ഹൃദയം സിനിമയെക്കുറിച്ചും ചിത്രത്തിൽ കല്യാണി പ്രിയദർശൻ ചെയ്ത റോളിനെക്കുറിച്ചും പറഞ്ഞതാണ്.
ചിത്രത്തിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഗായത്രി സുരേഷ്. പ്രണവും കല്യാണിയും തമ്മിലുള്ള രസതന്ത്രം വളരെ മനോഹരമായിരുന്നു. അവരുള്ള പൊട്ടു തൊട്ട പൗർണമി എന്ന പാട്ടും മനോഹരമായിരുന്നെന്നും ഗായത്രി പറയുന്നു. ആ ഭാഗമൊക്കെ കണ്ടപ്പോൾ പ്രണവ് യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഭർത്താവ് ആയിരിക്കുമെന്ന് തനിക്ക് തോന്നിയെന്നും ഗായത്രി പറഞ്ഞു. ചിത്രത്തിൽ പ്രണവ് മോഹൻലാൽ വളരെ നന്നായി അഭിനയിച്ചു എന്നു പറഞ്ഞ ഗായത്രി പ്രണവിനെ കാണാൻ ഏറെ സുന്ദരനായിരുന്നു എന്നും വ്യക്തമാക്കി. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നു പലതവണ പരസ്യമായി പറഞ്ഞ നടിയാണ് ഗായത്രി സുരേഷ്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും ഗായത്രി ഏറ്റു വാങ്ങിയിട്ടുണ്ട്.
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ അമ്പതുകോടി ക്ലബിലും ഇടം നേടിയിരിക്കുകയാണ്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി ഗംഭീരപ്രകടനമാണ് ചിത്രത്തിൽ പ്രണവ് മോഹൻലാൽ കാഴ്ച വെച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികാവേഷം ചെയ്തിരിക്കുന്നത്. നിത്യ എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിൽ എത്തിയത്. സിനിമയിൽ കല്യാണിയും പ്രണവും തമ്മിലുള്ള രംഗങ്ങൾ വലിയ സ്വാധീനമാണ് ചിത്രത്തിന്റെ വിജയത്തിൽ ഉണ്ടാക്കിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…