അഭിനയരംഗത്തേക്ക് ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് എത്തിയത്. ‘എസ്കേപ്പ്’ എന്ന ചിത്രമാണ് ഗായത്രിയുടേതായി അവസാനമായി പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ. തന്റേതായ വിശേഷങ്ങൾ ഗായത്രി പങ്കുവെക്കാറുണ്ടെങ്കിലും ട്രോളുകളിലാണ് ഗായത്രി സോഷ്യൽ മീഡിയയി സജീവമായിരിക്കുന്നത്. ഒരിടയ്ക്ക് നിരന്തരം ട്രോളുകൾക്ക് ഇരയായ ഗായത്രിയെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഇപ്പോൾ ട്രോളുകളെക്കുറിച്ചും അവയെ നേരിട്ട രീതിയെക്കുറിച്ചും മനസു തുറന്നിരിക്കുകയാണ് ഗായത്രി. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗായത്രി ട്രോളുകളെക്കുറിച്ച് സംസാരിച്ചത്.
ട്രോളുകൾ തുടക്കത്തിൽ വളരെയധികം വേദനിപ്പിച്ചുവെങ്കിലും ഇപ്പോൾ അത് തന്നെ ബാധിക്കുന്നില്ലെന്ന് പറയുകയാണ് ഗായത്രി. താൻ അടിപൊളി ആയതുകൊണ്ടാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും അങ്ങനെയല്ലെങ്കിലും താൻ അങ്ങനെയാണ് കരുതുന്നതെന്നും ഗായത്രി പറഞ്ഞു. താൻ എന്തുകൊണ്ടാണ് ഇത്ര വെറുക്കപ്പെട്ടതെന്ന് തനിക്ക് അറിയില്ലെന്നും തനിക്ക് തോന്നുന്ന കാര്യങ്ങൾ പറഞ്ഞതല്ലാതെ ടോക്സിക് ആയിട്ടുള്ള ഒരു കാര്യവും പ്രചരിപ്പിച്ചിട്ടില്ലെന്നും ഗായത്രി പറഞ്ഞു. സിനിമയിലേക്ക് വരുമ്പോൾ ആൾക്കാർ തന്നെ സ്നേഹിക്കുമെന്നും താൻ എല്ലാവരുടെയു കണ്ണിലുണ്ണിയാകുമെന്നും ആയിരുന്നു പ്രതീക്ഷീച്ചിരുന്നത്. എന്നാൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നും ഗായത്രി പറഞ്ഞു. താൻ ഇതിൽ കൂടിയൊക്കെ കടന്നു പോകണമെന്നായിരിക്കും അതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നും ഗായത്രി പറഞ്ഞു.
തന്നെ ആരും സീരിയസ് ആയി എടുക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഗായത്രി പറഞ്ഞു. പക്ഷേ, താൻ നൽകുന്ന ബഹുമാനം തനിക്ക് തിരിച്ച് ലഭിക്കണമെന്ന് തോന്നാറുണ്ടെന്നും നടി വ്യക്തമാക്കി. സോഷ്യൽ മീഡിയ ടോക്സിക് അല്ലെന്നും അത് ഉപയോഗിക്കുന്ന ആളുകളാണ് ടോക്സിക് എന്നും ഗായത്രി പറഞ്ഞു. ഇതെല്ലാം ഓരോരുത്തരുടെ മനോഭാവം അനുസരിച്ച് ഇരിക്കുമെന്നും ഇത്തരം വിവാദങ്ങൾ തന്റെ കരിയറിനെയും ബാധിച്ചിട്ടുണ്ടാകാമെന്നും ഗായത്രി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…