വാഹനാപകടത്തിനു ശേഷം വണ്ടി നിർത്താതെ പോയ സംഭവം: കേരളത്തിലെ രണ്ടേമുക്കാൽ കോടി ജനങ്ങൾ തന്റെ പക്ഷത്താണെന്ന് നടി ഗായത്രി സുരേഷ്

കാക്കനാട് വാഹനാപകടത്തിനു ശേഷം വണ്ടി നിർത്താതെ പോയ സംഭവത്തിൽ കേരളത്തിലെ രണ്ടേമുക്കാൽ കോടി മലയാളികളും തനിക്കൊപ്പം ആണെന്ന് നടി ഗായത്രി സുരേഷ്. അപകടത്തിന് ശേഷം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇങ്ങനെ പറഞ്ഞത്. ഗായത്രി പറഞ്ഞത് ഇങ്ങനെ, ‘ഈ കേരളത്തിൽ എത്ര കോടി ജനങ്ങളുണ്ട്? മൂന്നു കോടി ജനങ്ങളാണോ? മൂന്നുകോടി ജനങ്ങളാണ്. അതില് എന്റെ എതിരെ നിൽക്കുന്ന ഒരു ലക്ഷം ആൾക്കാരെ ഉണ്ടാകുകയുള്ളൂ. ബാക്കി ഉള്ള ഫുൾ കോടി ആൾക്കാരും എന്റെ കൂടെ ആയിരിക്കും. അതെനിക്ക് ഉറപ്പുണ്ട്. അത് ജനങ്ങൾക്ക് എന്നോടുള്ള വിശ്വാസമാണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നുള്ള വിശ്വാസമാണ്. ആ ഒരു ലക്ഷം പേരെ എനിക്ക് വേണ്ട. എന്തെങ്കിലും ആയിക്കോട്ടെ. എനിക്കവരെ വേണ്ട. എന്നെ സപ്പോർട്ട് ചെയ്യുന്നവരെ മാത്രമേ ഞാൻ കാണുന്നുള്ളൂ. നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾക്കാ ഒരു ലക്ഷത്തിൽപ്പെടണോ അതോ രണ്ടേമുക്കാൽ കോടിയിൽപ്പെടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.’

ഏതായാലും അപകടവും അതിനു ശേഷമുള്ള വീഡിയോയും ഇപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇ ബുൾ ജെറ്റ് ഫാൻസിന്റെ കേരളം കത്തിക്കുമെന്ന പരാമർശം സഹിതമായിരുന്നു സൈബർ ലോകത്തെ പരാമർശങ്ങൾ. അപകടത്തെക്കുറിച്ച് ഗായത്രി ലൈവിൽ വന്ന പറഞ്ഞതും ട്രോളൻമാർ ഏറ്റെടുത്തിരുന്നു. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തൊട്ടു മുന്നിലുള്ള വണ്ടിയുടെ മുന്നിലുള്ള ഗ്ലാസ് ഉരയുകയായിരുന്നു. റോഡിൽ നല്ല തിരക്കായതു കൊണ്ട് വേഗത്തിൽ പോയെന്നും കുറച്ചു കഴിഞ്ഞപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ തങ്ങളെ ചേസ് ചെയ്ത് പിടിക്കുകയായിരുന്നെന്നും തങ്ങളെ അസഭ്യം പറഞ്ഞെന്നും ഇതിനെ തുടർന്ന് ആദ്യം കാർ നിർത്താതെ പോയെന്നും ഗായത്രി പറഞ്ഞു. പിന്നീട് അവർ തങ്ങളുടെ കാറിനു മുന്നിൽ വട്ടം വെയ്ക്കുകയായിരുന്നെന്നും അതിനു ശേഷം നടന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കണ്ടതെന്നും അവർ വ്യക്തമാക്കി.

താനൊരു സെലിബ്രിറ്റി ആയതു കൊണ്ടാണ് ഇത് ഇത്രയും വലിയ പ്രശ്നമായതെന്നും സാധാരണക്കാരായിരുന്നെങ്കിൽ ആരും വീഡിയോ എടുക്കില്ലായിരുന്നെന്നും ഗായത്രി പറഞ്ഞു. ആ വിഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. പിന്നെ അവര്‍ പൊലീസിനെ വിളിച്ചു. സത്യത്തില്‍ കേരള പൊലീസിനോട് വലിയ കടപ്പാടുണ്ട്. അവര്‍ എന്നോട് കാറിനുള്ളില്‍ കയറി ഇരുന്നോളാന്‍ പറഞ്ഞു. എന്നെ ആദ്യം തന്നെ സുരക്ഷിതയാക്കുകയാണ് അവര്‍ ചെയ്തത്. വണ്ടി നിര്‍ത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡില്‍ ആ സമയത്ത് നല്ല തിരക്കായിരുന്നു. ഇവര്‍ പുറകെ വരുന്നുണ്ടെന്ന് വിചാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago