വെള്ളിത്തിരയിൽ തന്റെ അഭിനയത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ നായികയാണ് ഗൗതമി നായർ. ചുരുക്കം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ തങ്ങിനിൽക്കാൻ ഗൗതമിക്കായി. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ ദുല്ഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിൽ നായികയായിയാണ് ഗൗതമിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിനുശേഷം ഫഹദിന്റെ കരിയർ ബ്രേക്ക് ചിത്രമായ ഡയമണ്ട് നെക്ലേസിലും നായികയായി എത്തിയതോടെ മലയാളികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു. പിന്നീട് കൂതറ, ചാപ്‌റ്റേഴ്‌സ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട് തന്റെ കന്നിചിത്രത്തിന്റെ തന്നെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹത്തിന് മുൻപുതന്നെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത താരം ബിരുദാനന്തര ബിരുദമാണ് ചെയ്യുകയുണ്ടായത്. താരം പഠനത്തിന് കൊടുത്ത പ്രാധാന്യം തികച്ചും അഭിനന്ദനാർഹമാണെന്ന് വിളിച്ചോതുന്ന വിധമാണ് താരത്തിന്റെ പ്രകടനം. അഭിനയത്തിൽ മാത്രമല്ല പഠനമികവിലും താൻ ഏറെ മുന്നിലാണ് എന്ന് തന്റെ റിസൾട്ടിലൂടെ ഗൗതമി തെളിയിച്ചിരിക്കുന്നു. M S C സൈക്കോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വിവരം താരം തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്.
കേരളാ സർവകലാശാലയുടെ എം എസ് സി സൈക്കോളജി പരീക്ഷയിലാണ് 1800 ൽ 1456 മാർക്കോടെ താരം രണ്ടാം റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് ഗവണ്മെന്റ് വിമൻസ് കോളേജിലെ വിദ്യാർഥിയായിരുന്നു ഗൗതമി .അതെ കോളേജിലെ കൃപ ദിന മാത്യൂസിനാണ് ഒന്നാം റാങ്ക്. റാങ്കുകിട്ടിയ താരത്തിന്റെ പോസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് ധാരാളം പേരാണ് രംഗത്തെത്തിയത്.പി ഏച്ച് ഡി കരസ്ഥമാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് പോസ്റ്റിനു മറുപടിയെന്നോണം താരം പ്രതികരിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…