മഹാനടി കാണാനെത്തിയ നടി അപമാനിക്കപ്പെട്ടു, പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോ വൈറല്‍

നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി ചിത്രീകരിച്ച മഹാനടി എന്ന സിനിമ കാണുന്നതിനിടെ സിനിമാതാരം തിയേറ്ററില്‍ വെച്ച്‌ അപമാനിക്കപ്പെട്ടു. സിനിമാതാരം ഹരിതേജയാണ് തിയേറ്ററില്‍ വെച്ച്‌ അപമാനിക്കപ്പെട്ടത്. ടെലിവിഷന്‍ അവതാരകയും നടിയുമാണ് ഹരിതേജയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

കുടുംബത്തോടൊപ്പമാണ് നടി സിനിമ കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന്‍ ഇരിക്കുന്നതായിരുന്നു വിഷയം.

തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു,’നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല’.

തന്റെ മുന്നില്‍ വെച്ച്‌ കുടുംബത്തെ അപമാനിച്ചത് സഹിക്കാവുന്നതിലും അധികമായിരുന്നെന്നും താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നടിയായത് തന്റെ മാത്രം കഠിനാധ്വാനം മൂലമാണ്‌, അതു ആരുടെയും ഔദാര്യമല്ലെന്നും ഹരി കൂട്ടിച്ചേര്‍ത്തു. ഡിജെ ധ്രുവജനാര്‍ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയയാണ് ഹരി വേഷമിട്ട ചിത്രങ്ങള്‍.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago