സംവിധായകൻ വിനയൻ ഒരുക്കിയ ‘ബോയ്‌ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ 2005ൽ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ഹണി റോസ്. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിൽ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ഹണി റോസ് അഭിനയിച്ചു കഴിഞ്ഞു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ഹണി റോസ് ചെയ്ത കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ സ്വന്തമാക്കിയിരുന്നു. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന മോൺസ്റ്റർ ആണ് മലയാളത്തിൽ റിലീസ് ആകാനുള്ള ഹണി റോസിന്റെ ചിത്രം.
മലയാളം കൂടാതെ മറ്റ് ഭാഷാചിത്രങ്ങളിലും സജീവമാകുകയാണ് താരം. ഒപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് ഹണി റോസ്. കഴിഞ്ഞദിവസം ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം വൈറലായിരിക്കുകയാണ്. വെള്ളയിൽ മഴവിൽ നിറങ്ങളാൽ മനോഹരമാക്കിയ സാരി ധരിച്ചാണ് ഈ ചിത്രങ്ങളിൽ ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്. മഴവിൽ പോലെ സുന്ദരിയുമാണ് താരം ചിത്രങ്ങളിൽ. ബെന്നറ്റ് എം വർഗീസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം, മോൺസ്റ്റർ വളരെ വ്യത്യസ്തമായ ചിത്രമാണെന്നും സിനിമ ഏത് ജോണറിലാണെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും കഴിഞ്ഞയിടെ ഹണി റോസ് പറഞ്ഞിരുന്നു. മോൺസ്റ്ററിൽ ഭാമി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. താൻ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിയെന്നും ധാരാളം ഷേഡുകൾ ഉള്ള കഥാപാത്രമാണ് ഭാമിയെന്നും ഹണി റോസ് പറഞ്ഞു. ഷൂട്ടിങ്ങിനിടെ തനിക്ക് വളരെ ഇഷ്ടപ്പെട്ടതും താൻ തന്നെ കൂടുതൽ ഇൻവെസ്റ്റ് ചെയ്തതും ഈ സിനിമയിലേക്ക് വേണ്ടിയാണെന്നും ഹണിറോസ് വ്യക്തമാക്കി. വൈശാഖ് സാർ തന്നോട് തന്റെ കഥാപാത്രത്തിന്റേതായ ഒരു സിനിമയായി ഇതിനെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും ഭാമിയാണ് സിനിമയിലുടനീളമുള്ള കഥാപാത്രമെന്നും താരം കൂട്ടിച്ചേർത്തു. തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…