കോവിഡ് ഭീതിയിൽ ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ എല്ലാത്തരം മേഖലകളും വമ്പൻ പ്രതിസന്ധിയിലേക്കാണ് വീണത്. വ്യവസായങ്ങളും കായികമേഖലയും കലാ – സാംസ്‌കാരിക മേഖലകളുമെല്ലാം ഈ ഒരു പ്രതിസന്ധി നേരിട്ടു. പ്രമുഖ വ്യക്തികളടക്കം പലരും ക്വാറന്റൈനിലും പോകുന്ന കാഴ്ച്ച നമ്മൾ കണ്ടു. ഇപ്പോഴിതാ തന്റെ ക്വാറന്റൈൻ ദിനങ്ങൾ രസകരമാക്കിയ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് നടി ഇനിയ.
പത്തു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലും തമിഴിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഇനിയ. സിനിമ പാരമ്പര്യം തെല്ലുമില്ലാതെ കുടുംബമാണ് ഇനിയയുടേത്. ശ്രുതി ശ്രാവണ്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. അച്ഛന്റെ ഒരു സുഹൃത്തു മുഖേനെയാണ് കൂട്ടിലേക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ഇനിയ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മോഡല്‍ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയും അതിലൂടെ നായികാ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇനിയെ തേടിയെത്തുകയായിരുന്നു. നായികയായി എത്തുന്നത് തമിഴ് ചിത്രത്തിലൂടെയാണ്.
‘വാകൈ സൂടാ വാ’ എന്ന തമിഴ് സിനിമയാണ് തെന്നിന്ത്യന്‍ നായിക വേഷങ്ങളിലേക്ക് ഇനിയയ്ക്ക് വഴികാട്ടി കൊടുത്തത്. പിന്നീട് താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ദ നേടുകയായിരുന്നു. ഇതിനോടകം മുപ്പതോളം ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലും താരം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റ് നേടിയിരുന്നു. സിനിമാ ജീവിതത്തിന് പുറമേ താരമിപ്പോള്‍ നിര്‍മ്മാണ മേഖലയിലേക്ക് ചുവടെ വെച്ചിരിക്കുകയാണ്. അമയ എന്റര്‍ടൈന്‍മെന്റ്‌സ് എന്ന പേരില്‍ പ്രൊഡക്ഷന്‍ രംഗത്തേക്കും ഇനിയ ഇപ്പോള്‍ തിളങ്ങുന്നുണ്ട്. ഡാന്‍സും പാട്ടും അഭിനയവും എല്ലാം കഴിഞ്ഞാല്‍ താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് ഹോര്‍സ് റൈഡിങ്ങും കളരിയും എല്ലാമാണ്. കോഫി എന്ന സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. ചിത്രം ഒരു ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെട്ടതാണ്. ചിത്രത്തില്‍ നായിക വേഷത്തിലാണ് ഇനിയ എത്തുന്നത്. തിരുവനന്തപുരം ആണ് താരത്തിന്റെ യഥാര്‍ത്ഥ സ്വദേശം. അച്ഛന്‍ സലാഹുദ്ദീന്‍, അമ്മ സാവിത്രി, സഹോദരി സ്വാതി, സഹോദരന്‍ ശ്രാവന്ത് എന്നിവരാണ് താരത്തിന്റെ ജീവിതത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാകുന്ന താരം തന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…