തെന്നിന്ത്യൻ സിനിമാപ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൊരടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ. ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ചിത്രം പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിരഞ്ജീവിയുടെ മകൻ രാം ചരണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അച്ഛനായ ചിരഞ്ജീവിയും മകനായ രാം ചരണും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ കൊരടാല ശിവ തന്നെയാണ്. ചിത്രത്തിൽ ആചാര്യ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്.
ചിരഞ്ജീവിയും രാം ചരണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കാജൽ അഗർവാളും പൂജ ഹെഗ്ഡെയും ആയിരുന്നു നായികമാർ. ചിരഞ്ജീവിയുടെ നായികയായി കാജലിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ചിത്രത്തിൽ നിന്ന് കാജലിനെ ഒഴിവാക്കിയെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. നടനോടൊപ്പം ഒരു ഗാനരംഗവും ചിത്രീകരിച്ചതിനു ശേഷമാണ് നടിയെ ഒഴിവാക്കിയത്. എന്നാൽ കാജൽ അഗർവാളിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. രൂക്ഷ വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. കാജലിനെ സിനിമയിൽ നിന്ന് മാറ്റാൻ കാരണം രാം ചരൺ ആണെന്നുള്ള തരത്തിലാണ് ആരോപണങ്ങൾ ഉയരുന്നത്. നടിയുടെ റോളുകൾ ചിത്രത്തിൽ വെട്ടിക്കുറച്ചിരുന്നു. പിന്നീടാണ് ഒഴിവാക്കിയത്. ചിത്രത്തിലേക്ക് ആദ്യം തൃഷയെ ആയിരുന്നു പരിഗണിച്ചിരുന്നതെങ്കിലും നടി അവസാനനിമിഷം പിൻമാറുകയായിരുന്നു. അതിനു ശേഷമാണ് കാജലിനെ തേടി ഈ ഓഫർ എത്തിയത്. ഇപ്പോൾ കാജലിനെയും ഈ ചിത്രത്തിൽ നിന്ന് മാറ്റിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…