ചിരഞ്ജീവിയുടെ നായിക സ്ഥാനത്ത് നിന്ന് കാജലിനെ മാറ്റിയത് മകൻ രാം ചരൺ; രൂക്ഷമായ രീതിയിൽ പ്രതികരിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമാപ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൊരടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ. ചിരഞ്ജീവിയെ നായകനാക്കി ഒരുക്കുന്ന ചിത്രം പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിരഞ്ജീവിയുടെ മകൻ രാം ചരണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അച്ഛനായ ചിരഞ്ജീവിയും മകനായ രാം ചരണും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ കൊരടാല ശിവ തന്നെയാണ്. ചിത്രത്തിൽ ആചാര്യ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്.

ചിരഞ്ജീവിയും രാം ചരണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കാജൽ അഗർവാളും പൂജ ഹെഗ്ഡെയും ആയിരുന്നു നായികമാർ. ചിരഞ്ജീവിയുടെ നായികയായി കാജലിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ചിത്രത്തിൽ നിന്ന് കാജലിനെ ഒഴിവാക്കിയെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. നടനോടൊപ്പം ഒരു ഗാനരംഗവും ചിത്രീകരിച്ചതിനു ശേഷമാണ് നടിയെ ഒഴിവാക്കിയത്. എന്നാൽ കാജൽ അഗർവാളിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. രൂക്ഷ വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. കാജലിനെ സിനിമയിൽ നിന്ന് മാറ്റാൻ കാരണം രാം ചരൺ ആണെന്നുള്ള തരത്തിലാണ് ആരോപണങ്ങൾ ഉയരുന്നത്. നടിയുടെ റോളുകൾ ചിത്രത്തിൽ വെട്ടിക്കുറച്ചിരുന്നു. പിന്നീടാണ് ഒഴിവാക്കിയത്. ചിത്രത്തിലേക്ക് ആദ്യം തൃഷയെ ആയിരുന്നു പരിഗണിച്ചിരുന്നതെങ്കിലും നടി അവസാനനിമിഷം പിൻമാറുകയായിരുന്നു. അതിനു ശേഷമാണ് കാജലിനെ തേടി ഈ ഓഫർ എത്തിയത്. ഇപ്പോൾ കാജലിനെയും ഈ ചിത്രത്തിൽ നിന്ന് മാറ്റിയിരിക്കുകയാണ്.

അതേസമയം ചിത്രത്തിൽ നിന്ന് കാജൽ അഗർവാളിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സംവിധായകൻ കൊരട്ടാല ശിവ വിശദീകരണവുമായി രംഗത്തെത്തി. സംവിധായകൻ പറഞ്ഞത് ഇങ്ങനെ, ‘അല്പം തമാശ നിറഞ്ഞ കഥാപാത്രമായിരുന്നു കാജലിന്റേത്. എന്നാൽ ആ ദൃശ്യങ്ങൾ കണ്ടപ്പോൾ അവരെ പോലെ താരമൂല്യമുള്ള ഒരാൾക്ക് ആ വേഷം കൊടുത്താൽ അവരോട് ചെയ്യുന്ന നീതികേടാവും എന്ന് തോന്നി. കാരണം വ്യക്തമാക്കിയപ്പോൾ കാജൽ സന്തോഷപൂർവം പിൻമാറി’ – കൊരട്ടാല ശിവ പറഞ്ഞു. രാം ചരണും പൂജയും മാത്രമാണ് ട്രയിലറിലും ഉള്ളത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ വെച്ച് നോക്കുമ്പോൾ അപൂർവമായി കിട്ടുന്ന കഥാപാത്രമാണ് ആചാര്യയിലേതെന്ന് രാം ചരൺ പറഞ്ഞു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago