നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നടി കനക. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദറിലൂടെയാണ് കനക മലയാളത്തില്‍ എത്തിയത്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മാളു എന്ന കഥാപാത്രം നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടന്നാണ് വെള്ളിവെളിച്ചത്തില്‍ നിന്നും മറഞ്ഞത്. 2000ല്‍ റിലീസ് ചെയ്ത ഈ മഴ തേന്‍മഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ സിനിമാലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹപ്രകടനവുമായി എത്തിയിരിക്കുകയാണ് കനക. ഒരു സെല്‍ഫി വിഡിയോയിലാണ് കനക തന്റെ ആഗ്രഹം അറിയിച്ചത്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക അഭ്യര്‍ത്ഥിക്കുന്നു. ദൃശ്യമാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും നടി തന്നെ നേരിട്ട് അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുമൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന കനകയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
‘എന്നെ സംബന്ധിച്ചുളളതെല്ലാം പഴയതായി കഴിഞ്ഞു. എനിക്ക് ഇപ്പോള്‍ അമ്പത് വയസാവുന്നു. ഞാന്‍ അഭിനയിക്കാന്‍ വന്നിട്ട് 30-32 വര്‍ഷമായി. ഇപ്പോള്‍ ഞാന്‍ പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്‌റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് അങ്ങനെ എല്ലാം ഒരുപാട് മാറിയിരിക്കുന്നു എന്നും വ്യത്യാസം വന്നിട്ടുണ്ടെന്നും പറയാം, നടി പറയുന്നു. ചെറിയപ്രായത്തില്‍ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാട് നാള്‍ എടുത്തേക്കും. മനസ്സില്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തും പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോള്‍ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസ്സായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.
എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാന്‍ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമര്‍ശനവും എന്നെ അറിയിക്കാന്‍ മടിക്കേണ്ട. നിങ്ങളുടെ വിമര്‍ശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും. നമ്മെ ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…