ബോളിവുഡ് സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കങ്കണ പങ്കുവെക്കാറുള്ള ചിത്രങ്ങളും അതെ പോലെ കുറിപ്പുമെല്ലാം വളരെയധികം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കങ്കണ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. വളരെ മനോഹരമായ സ്വര്‍ണ കസവുള്ള കേരള സാരിയ്ക്ക് മാറ്റേകി സ്റ്റേറ്റ്മെന്റ് ആഭരണമാണ് താരം അണിഞ്ഞിരിക്കുന്നത്. മിനിമലിസ്റ്റിക് മേക്കപ്പണിഞ്ഞ് തലയില്‍ മുല്ലപ്പൂവും ചൂടിയാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാവുന്നത്.
View this post on Instagram
ഈ പ്രാവിശ്യത്തെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയത് കങ്കണയായിരുന്നു. പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ പങ്ക, മണികര്‍ണിക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തെ തേടി പുരസ്കാരമെത്തിയത്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയാണ് കങ്കണ വേഷമിടുന്നത്.ചിത്രം ഒരുങ്ങുന്നത് മൂന്ന് ഭാഷകളിലായിയാണ്.